ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സി.ബി.ഐ സീരീസിന്റെ അഞ്ചാം പതിപ്പ്. കഴിഞ്ഞ നാല് പതിപ്പുകളും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. ഇനി സിനിമയുടെ അഞ്ചാം സീരീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ സി.ബി.ഐ സെറ്റില്‍ നിന്നുള്ള ഒരു സന്തോഷം സാക്ഷാല്‍ മമ്മൂട്ടി തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുകയാണ്. സെറ്റില്‍ നിന്ന് എല്ലാവരോടൊപ്പവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോ ആണ് മമ്മൂക്ക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇട്ടതിന് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി മാറുകയാണ്. നിരവധിപ്പേരാണ് മമ്മൂക്കയ്ക്കും സിനിമയ്ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.
സെറ്റില്‍ മമ്മൂട്ടിയും സഹതാരങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റ ദൃശ്യങ്ങളും വൈറല്‍ ആയി മാറുകയാണ്. കേക്ക് മുറിക്കുന്നതിന് പുറമെ മമ്മൂട്ടി താരങ്ങള്‍ക്ക് ബിരിയാണി വിളമ്പി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നിര്‍മ്മാതാവ് എസ് ജോര്‍ജ്, മുകേഷ്, രമേഷ് പിഷാരടി, അന്‍സിബ എന്നിവരെയെയും വീഡിയോയില്‍ കാണാം. അതേസമയം, നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന് ശ്യാം ആയിരുന്നു. സിനിമയില്‍ മലയാളത്തിന്റെ അമ്പിളിക്കല ജഗതി ശ്രീകുമാര്‍ വരുന്നു എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു, എന്നാല്‍ അദ്ദേഹത്തിനെ എങ്ങനെ പ്ലേസ് ചെയ്യണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…