സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ചതിച്ചു ഗയ്‌സ്!!!

Follow Us :

മനോഹരമായ ഒരു ചെറുകഥ പോലെ റോയിയും ക്രിസ്റ്റിയും തമ്മിലുള്ള പ്രണയം പറഞ്ഞ ചിത്രമാണ് ‘ക്രിസ്റ്റി’. പ്രണയമാകുന്ന കടലിന്റെ വേലിയേറ്റങ്ങളില്‍ പെട്ടുപോകുന്നവരുടെ കഥയാണ് ‘ക്രിസ്റ്റി പറയുന്നു. മാത്യൂ തോമസും മാളവിക മോഹനനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

ഇപ്പോഴിതാ ക്രിസ്റ്റിയെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ബേസില്‍ ഏലിയാസ് ക്രിസ്റ്റി കണ്ട് കുറിച്ച നിരാശയാണ് വൈറലാകുന്നത്.

ചതിച്ചു ഗയ്‌സ് .. സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ചതിച്ചു…
ഉമ്മ കൊടുക്കത്തക്ക രീതിയിലുള്ള ബന്ധം ഇവര്‍ക്കിടയില്‍ എപ്പോള്‍ ഉണ്ടായി?? അത് കൃത്യമായി കാണിച്ചില്ലല്ലോ, എന്ന് സംശയിച്ച് ഇത് അവസാനിക്കുമ്പോഴേക്കും അതിനൊരു ഉത്തരം കിട്ടും എന്ന് കരുതുമ്പോഴേക്കും ഒരു ഉത്തരവും വരാതെ, അതിനേക്കാള്‍ വലിയ ചോദ്യം ബാക്കിയാക്കി ഈ സിനിമ പെട്ടെന്ന് അവസാനിപ്പിച്ചത് വല്ലാത്ത ചതിയായിപ്പോയി..

പടക്കക്കട കത്തി ഇന്നസെന്റ് ചോദിക്കുന്ന പോലെ ‘എന്താ ഇപ്പോ ഇവിടെ ഇണ്ടായെ?’ എന്ന അവസ്ഥയാണ് അവസാനം എനിക്ക് തോന്നിയത്..’Based on a true story’ എന്നൊരു വാചകം അവസാനം എഴുതി വെച്ചാല്‍ അതിനൊരു പരിഹാരം ആവില്ല മിച്ചര്‍ .. എന്നാണ് ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.