പ്രണയക്കടലായി മാത്യു- മാളവിക ചിത്രം ക്രിസ്റ്റി; സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ഇപ്പോഴിതാ സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമായ ക്രിസ്റ്റിയില്‍ തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ്.

വ്യത്യസ്തമായ ഒരു പ്രണയകഥയാണ് സിനിമ പറയുന്നത്. സിനിമ ഫെബ്രുവരി 17നാണ് പ്രദര്‍ശനത്തിനെത്തിയത്. ക്രിസ്റ്റി എന്ന സിനിമയില്‍ മാത്യു തോമസ് ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോയ് മാത്യു, രാജേഷ് മാധവന്‍, മുത്തുമണി, വിനീത് വിശ്വം, ജയ എസ് കുറുപ്പ്, വീണ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ്.റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റി എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ സംഗീതം ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹണം. സിനിമയുടെ എഡിറ്റിംഗ് മനു ആന്റണിയാണ് നിര്‍വഹിക്കുന്നത്.

Gargi

Recent Posts

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

19 mins ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

26 mins ago

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

41 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

1 hour ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

1 hour ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

2 hours ago