മിനിറ്റുകൾക്കുള്ളിൽ ദുൽഖറിന്റെ ചുപ്പിന്റെ ടിക്കറ്റുകൾ കരസ്ഥമാക്കി പ്രേക്ഷകർ

സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നൽകിയിരുന്നു. ഒന്നര മിനുട്ടിനുള്ളിൽ കേരളത്തിലെ മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും പത്തു മിനിട്ടിനുള്ളിൽ ടിക്കറ്റുകൾ പ്രേക്ഷകർ കരസ്ഥമാക്കി.

സെപ്റ്റംബർ 23ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് ഫ്രീയായി കാണാനുള്ള അവസരം ആരാധകർക്ക് ലഭിച്ചത്. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോ ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറപ്രവർത്തകർ ഒരുക്കി പുതിയ ഒരു പ്രൊമോഷൻ രീതിക്കു തുടക്കമിട്ടു.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ (മുംബൈ , അഹമ്മദാബാദ്,ലക്ക്‌നൗ , ജയ്‌പൂർ , ബാംഗ്ലൂർ , കൊച്ചി, പൂനെ, ഡൽഹി , ഗുർഗാവാൻ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ) ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ബുക്കിങ് ആരംഭിച്ചത് .സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകൾ ഫ്രീ ആയി പ്രേക്ഷകർ ഇന്ത്യയിൽ പത്തുമിനിറ്റുനുള്ളിൽ ബുക്ക് ചെയ്തത്.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. ആർ ബാൽകി ആണ് സംവിധായകൻ. ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തിയേറ്ററിൽ ചുപ്പിലൂടെ ഗംഭീര പ്രകടനം നടത്തുമെന്ന് ഉറപ്പുതരുകയാണ് ട്രൈലെർ. സെപ്റ്റംബർ 23 ന് ഇന്ത്യയൊട്ടാകെ ചിത്രം തിയേറ്ററിലെത്തും . വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

7 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago