‘ചുരുളി’ സിനിമയ്ക്കും സംവിധായകനും എതിരെ കേസ് എടുക്കണം, മുഖ്യമന്ത്രിക്ക് പരാതി!!

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ വിവാദങ്ങള്‍ കനക്കുകയാണ്. സിനിമ പിന്‍വലിക്കണമെന്നും ചിത്രം സാംസ്‌കാരിക കേരളത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ളതുമാണെന്ന് ആണ് പലഭാഗത്ത് നിന്നും ഉയരുന്ന പരാതി. എന്നാല്‍ സിനിമാരംഗത്തെ ചില പ്രമുഖരെല്ലാം സിനിമയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. നടന്‍ ജോജു ജോര്‍ജിനോടുള്ള അസ്വാരസ്യം മുന്‍ നിര്‍ത്തി ചുരുളിയെ വിടാതെ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ചുരുളി സിനിമയ്ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നടന്‍ ജോജുവിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ജോണ്‍സണ്‍ എബ്രഹാം.

സിനിമയിലെ തെറിവിളി ശുദ്ധ തെമ്മാടിത്തരമാണ് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെയും പറഞ്ഞത്. എന്നാല്‍ സിനിമയിലെ രംഗങ്ങളാണ് സത്യാവസ്ഥ എന്നും സിനിമയിലെ രംഗങ്ങള്‍ വെറുതെ തെറിപറയാനായി പറഞ്ഞത് അല്ലെന്നും സിനിമയിലെ നടന്മാര്‍ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ പേരിലെ വിവാദം ഇപ്പോള്‍ പൊലീസ് പരാതി വരെ എത്തിയിരിക്കുകയാണ്. ജോണ്‍സണ്‍ എബ്രഹാമിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലൈവില്‍ റിലീസ് ചെയ്ത ‘ചുരുളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴി തെളിക്കുന്നതിനുമാണ്. ജോജു ജോര്‍ജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവര്‍ത്തിയില്‍ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകന്‍, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്.

ആയതിനാല്‍ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചുരുളി സിനിമയിലെ കേസിനാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും ഇതിനോടൊപ്പം ചേര്‍ക്കുന്നു. വിശ്വസ്തതയോടെ, അഡ്വ: ജോണ്‍സണ്‍ എബ്രഹാം, കെപിസിസി നിര്‍വാഹക സമിതി അംഗം, എന്നാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago