സിഐഡി മൂസ 2വിനെ കുറിച്ച് ചോദിക്കുന്നവർക്കുള്ള മറുപടി ഇതാ; ഇൻട്രോ സോംഗ് പ്ലാൻ വരെയായി, ഉറപ്പിച്ച് ജോണി ആന്‍റണി

Follow Us :

ഏറ്റവുംമധികം കണ്ട മലയാള സിനിമ ഏതാണെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം സിഐഡി മൂസ എന്നായിരിക്കും. സ്ക്രീനില്‍ വന്ന കഥാപാത്രങ്ങളെല്ലം ചിരിപ്പിച്ചപ്പോള്‍ ഇന്നും സിഐഡി മൂസ തരംഗം തന്നെയാണ്. കുറച്ച് കാലമായി സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ വാർത്തകള്‍ വന്നിരുന്നു. സിഐഡ‍ി മൂസയെ കുറിച്ച് സംവിധായകൻ ജോണി ആന്‍റണി പല വേദികളിലും സംസാരിക്കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ അപ്‍ഡേറ്റുകള്‍ പിന്നീട് ഉണ്ടായില്ലെന്ന് മാത്രം.

സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്‍റണി പറഞ്ഞൊരു കാര്യം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. “മൂസ 2 നന്നായി എഴുതി വരികയാണെങ്കിൽ, രസകരമായ ആ കോമ്പോ ഒന്നിച്ച്, അന്ന് എങ്ങനെ തുടങ്ങിയോ ആ ഊർജ്ജത്തിൽ ഒന്നിച്ച് നിന്ന് മുന്നോട്ട് പോകുക ആണെങ്കിൽ തീർച്ചയായും മൂസ 2 ഉണ്ടാകും. അത് സംഭവിക്കാനാണ് നമ്മൾ എല്ലാം ആ​ഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇത് പുതിയൊരാൾ ചെയ്തെങ്കിൽ ബെറ്റർ ആകുമെന്ന് പറയിപ്പിക്കാൻ ഞാൻ സമ്മതിക്കില. ആദ്യ ഭാ​ഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിച്ച് എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. അത് ഞാൻ ഉറപ്പ് തരികയാണ്. സ്കോട്ട്ലാന്റിൽ ആയിരിക്കും ഇൻട്രോഡക്ഷൻ സോങ്” – ജോണി ആന്റണി പറഞ്ഞു.

ആദ്യ ഭാഗത്തില്‍ നിറഞ്ഞാടിയ പല അഭിനേതാക്കളും ഇന്നില്ലല്ലോ എന്ന ചോദ്യത്തിനും സംവിധായകൻ മറുപടി നൽകി. “തുടർച്ചകൾ വന്നിട്ടുള്ള സിനിമകളിൽ ഒരിക്കലും ഒരു കഥാപാത്രവും നിലനിൽക്കണമെന്ന് നിർബന്ധം ഇല്ല. എനിക്ക് തോന്നുന്നു രണ്ടാം ഭാഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി. അങ്ങനെ ചിന്തിച്ചാലേ പറ്റുള്ളൂ. ഇല്ലാത്തവരെ നമുക്ക് കൊണ്ട് വരാൻ പറ്റില്ല. നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്. പക്ഷേ പുതിയ ആൾക്കാരെ വച്ചത് നികത്താൻ ശ്രമിക്കും. ഒരുപാട് കടമ്പകൾ ഉണ്ട് അതിന്” – ജോണി ആന്‍റണി കൂട്ടിച്ചേര്‍ത്തു.