Categories: Film News

പൊലീസ് പണിയോട് സ്നേഹ കൂടുതൽ; സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുന്ന റിട്ട. എസ്ഐ; സിഐഡി.രാമചന്ദ്രൻ വരുന്നു

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ, സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. മെയ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തും.

പൊലീസ് ഡിപ്പാർട്ട്മെൻ്റിനെ, പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈംവിഭാഗത്തിൽ പ്രവർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്രൻ. ക്രൈം കേസ്സുകൾ തെളിയിക്കുന്നതിൽ ഏറെ സമർത്ഥനായ രാമചന്ദ്രൻ്റെ സഹായം ഇപ്പോഴും ഡിപ്പാർട്ട്മെൻ്റ് – തേടുന്നു. ഡിപ്പാർട്ട്മെൻ്റിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജൻസി ആരംഭിക്കുന്നതോടെ ഉരുത്തിരിയുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.

ബൈജു സന്തോഷ്, പ്രേംകുമാർ, സുധീർ കരമന, ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശർമ്മ, ആനന്ദ് മന്മഥൻ, തുഷാര പിള്ള,, ഉണ്ണിരാജാ പൗളി വത്സൻ, ഗീതി സംഗീത, ബാദ്ഷാ റിയാൻ, അരുൺ പുനലൂർ, കല്യാൺഖാനാ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തിരക്കഥ -സനൂപ് സത്യൻ – അനീഷ്. വി. ശിവദാസ്. ഗാനങ്ങൾ – ദീപക് ചന്ദ്രൻ. സംഗീതം – അനു. ബി. ഇവാൻ. ഛായാഗ്രഹണം -ജോ ക്രിസ്റ്റോ സേവ്യർ. എഡിറ്റിംഗ്-ലിജോ പോൾ. കലാസംവിധാനം – മനോജ് മാവേലിക്കര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണി.സി. പ്രൊജക്ട് ഡിസൈനർ – സുധൻരാജ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -സജി കുണ്ടറ. പ്രൊഡക്ഷൻ കൺട്രോളർ -സുനിൽ പേട്ട. വാഴൂർ ജോസ്. ഫോട്ടോ – വിദ്യാസാഗർ.

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago