‘ഉയിരാണച്ഛന്‍’……. ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ചിത്രത്തിലെ ഗാനം റിലീസായി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ചിത്രത്തിലെ ഉയിരാണച്ഛന്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രം ‘സാഫ്നത്ത് ഫ്നെയാ’ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമല്‍ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമന്‍, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനില്‍രാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ – മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുഹാസ് അശോകന്‍. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മന്‍സൂര്‍ അലി. കല – ത്യാഗു തവന്നൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യൂം – സുകേഷ് താനൂര്‍. അസ്സി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്,അലീഷ ലെസ്സ്‌ലി റോസ്, പി. ജിംഷാര്‍. ബി ജി എം – ബാലഗോപാല്‍. കൊറിയോഗ്രാഫര്‍ – പപ്പു വിഷ്ണു, വിഎഫ്എക്സ് – ജിനേഷ് ശശിധരന്‍ (മാവറിക്സ് സ്റ്റുഡിയോ). ആക്ഷന്‍ – ബ്രൂസിലിരാജേഷ്. ഫിനാന്‍സ് കണ്‍ട്രോളര്‍ – അഖില്‍ പരക്ക്യാടന്‍, ധന്യ അനില്‍. സ്റ്റില്‍സ് – പവിന്‍ തൃപ്രയാര്‍, പി ആര്‍ ഓ സുനിത സുനില്‍, ഡിസൈനര്‍ – പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് – രതീഷ് രവി.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago