പ്രിയപ്പെട്ട ക്ലിന്റ്…ജിഗര്‍തണ്ട കാണണമെന്ന് ആരാധകന്‍, കാണുമെന്ന് സൂപ്പര്‍ഹീറോ!! സ്വപ്നതുല്യമെന്ന് കാര്‍ത്തിക് സുബ്ബരാജ്

ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ബസ്റ്റര്‍ ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’. എസ്‌ജെ സൂര്യയെയും രാഘവ ലോറന്‍സിനെയും പ്രധാനകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’. തിയറ്ററുകളില്‍ പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. നവംബര്‍ 10നാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് തിയേറ്ററുകളിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജിന്റെ ട്രെന്‍ഡ് സെറ്റ് ചിത്രമായ ജിഗര്‍തണ്ടയുടെ സീക്വെല്‍ പോലെയാണ് മറ്റൊരു പ്ലോട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ക്ലിന്റ് ഈസ്റ്റ്വുഡിനും സത്യജിത് റായ്ക്കുമുള്ള ആദരവെന്ന നിലക്കായിരുന്നു കാര്‍ത്തിക് സുബ്ബരാജ് ജിഗര്‍തണ്ട ഒരുക്കിയിരിക്കുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ കടുത്ത ആരാധകനായ അലിയസ് സീസര്‍ എന്ന കഥാപാത്രമായാണ് ലോറന്‍സ് എത്തുന്നത്. ഹോളിവുഡിലെ ഇതിഹാസ നായകനും ചിത്രത്തിലുണ്ട്. വിഎഫ്എക്സിലൂടെയാണ് താരത്തിനെ ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയൊരു രംഗത്തില്‍ ഈസ്റ്റ്വുഡ് എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.


ചിത്രം കഴിഞ്ഞ ജിഗര്‍തണ്ട നെറ്റ്ഫ്‌ലിക്സില്‍ റിലീസായിരുന്നു. ഒരു ആരാധകന്‍ എക്സില്‍ (ട്വിറ്റര്‍) ക്ലിന്റ് ഈസ്റ്റ്‌വുഡിനോട് ചിത്രം കാണണമെന്ന് കമന്റ് ചെയ്തിരുന്നു. വിജയ് എന്ന് പേരായ എക്സ് യൂസറാണ് കമന്റിട്ടത്. അതിന് ഹോളിവുഡ് സൂപ്പര്‍താരം മറുപടിയും നല്‍കി.

”പ്രിയപ്പെട്ട ക്ലിന്റ്, ഞങ്ങള്‍ ഇന്ത്യക്കാരാണ്, ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ഒരു തമിഴ്ചിത്രം ഞങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാണ്. മുഴുവന്‍ ചിത്രവും ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആദരവാണ്. ചില അനിമേഷന്‍ രംഗങ്ങളിലൂടെ നിങ്ങളുടെ ചെറുപ്പകാലവും ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. സമയംകിട്ടുമെങ്കില്‍ ഈ സിനിമ നിങ്ങളൊന്ന് കാണണം”. ഇങ്ങനെയായിരുന്നു വിജയ് കമന്റിട്ടത്.

ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒഫീഷ്യല്‍ എന്ന ഹാന്‍ഡില്‍ അതിനുള്ള മറുപടിയും എത്തി. ‘ഹായ്. ഈ സിനിമയെക്കുറിച്ച് ക്ലിന്റിന് അറിയാം, അദ്ദേഹത്തിന്റെ പുതിയ സിനിമയായ Juror 2 പൂര്‍ത്തിയാക്കിയ ശേഷം ജിഗര്‍താണ്ട കാണുമെന്നു’മായിരുന്നു മറുപടി. അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവരാണ് ആരാധകന് മറുപടി കുറിച്ചത്.


അതേസമയം, ക്ലിന്റിന്റെ മറുപടി സ്വപ്നതുല്യമാണെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ‘സ്വപ്നതുല്യം! ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്‌വുഡ് ജിഗര്‍താണ്ട ഡബിള്‍ എക്സിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നു. വൈകാതെ അദ്ദേഹം സിനിമ കാണും. കാര്‍ത്തിക് എക്സില്‍ പോസ്റ്റ് ചെയ്തു.

അദ്ദേഹത്തിന്റെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകരുടെ പേരില്‍ ഞാനൊരുക്കിയ ആദരമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ്. സിനിമയെക്കുറിച്ച് അദ്ദേഹം എന്താകും പറയുക എന്നറിയാന്‍ കാത്തിരിക്കുന്നു. ട്വിറ്ററിലെ ജിഗര്‍താണ്ട ഡബിള്‍ എക്‌സ് ആരാധകര്‍ക്കു നന്ദി! നിങ്ങളാണ് ഈ സിനിമയെ അദ്ദേഹത്തിലേക്കെത്തിച്ചത്’ എന്നാണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago