കുറേ പുരസ്‌കാരങ്ങള്‍ അടുക്കളയിലുണ്ട് ; തനിക്കുണ്ടായ തിരിച്ചറിവിനെ കുറിച്ച് ബിനു അടിമാലി

ടെലിവിഷൻ പ്രോഗ്രാമിലൂടെ ഒട്ടേറെ പ്രേക്ഷകരെ ചിരിപ്പിച്ച മിമിക്രി ആര്‍ട്ടിസ്റ്റാണ് ബിനു അടിമാലി.സ്റ്റാര്‍ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അദ്ധേഹം കൂടുതല്‍ ജനശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും ഇപ്പോള്‍ താരം നിറഞ്ഞ് നില്‍ക്കുകയാണ്.സ്റ്റാര്‍ മാജിക്കിന്റെ ഭാഗമായശേഷമാണ് ബിനു അടിമാലിക്ക് ആരാധകര്‍ വര്‍ധിച്ചത്.അടുത്തിടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി കുറച്ച്‌ നാളുകള്‍ക്ക് മുമ്ബാണ് സുഖം പ്രാപിച്ച്‌ വീണ്ടും ഷോകളിലും സിനിമകളിലും അഭിനയിച്ച്‌ തുടങ്ങിയത്. ഇടുക്കിയാണ് സ്വദേശമെങ്കിലും ഷൂട്ടിങ്, ഷോകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള സൗകര്യത്തിനായി എറണാകുളം ആലുവയിലാണ് ബിനു വീട് വെച്ച്‌ കുടുംബസമേതം താമസിക്കുന്നത്. അടുത്തിടെ ബിനു അടിമാലി കുടുംബസമേതം സ്റ്റാര്‍ മാജിക്കില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവെച്ചത് വൈറലായിരുന്നു.ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം.ഇടുക്കി വിട്ട് എറണാകുളത്തേക്ക് താമസം മാറ്റിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം അടിമാലിയിലേക്ക് ഓടി എത്താൻ ബിനു ശ്രമിക്കാറുണ്ട്.നാടിനെയും വീടിനെയും ഒരുപാട് സ്നേഹിക്കുന്ന ബിനുവിന് വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ പോയാലും എത്രയും വേഗം നാട്ടില്‍ എത്തിച്ചേരണമെന്ന ചിന്തയാണ് ഏറെയും ഉള്ളത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കുന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്നതെന്നും ബിനു പറയുന്നു.വീട്ടില്‍ ഇപ്പോള്‍ ഭാര്യയും മക്കളുമാണ് ഉള്ളത്. മൂത്ത മകന്‍ ഒരു ടൂറിലാണ്. അവന്‍ പ്ലസ് ടു എല്ലാം കഴിഞ്ഞു.പോളണ്ടില്‍ പോയി ഉപരിപഠനം നടത്തണം എന്നാണ് അവന്റെ ആഗ്രഹം. വിദേശത്തൊക്കെ അവനെ വിടുന്നത് എനിക്ക് താല്‍പര്യമില്ല. പക്ഷെ സുഹൃത്തുക്കളൊക്കെ അങ്ങോട്ട് പോയി എനിക്കും പോകണം എന്ന് പറഞ്ഞ് നില്‍ക്കുകയാണ് അവൻ. ആത്മിക് എന്നാണ് മൂത്തയാളുടെ പേര്. രണ്ടാമത്തെ മകന്‍ ആമ്പല്‍. മകള്‍ പത്താം ക്ലാസിലാണ് പേര് മീനാക്ഷി. ഷോകളില്‍ കണ്ടറുകള്‍ പറയുന്നത് കണ്ട് ശീലിച്ചതുകാരണം പിള്ളേര്‍ക്ക് ഇപ്പോള്‍ ഞാന്‍ എന്ത് പറഞ്ഞാലും കോമഡിയാണ്. വഴക്ക് പറഞ്ഞാല്‍ പോലും ചിരിച്ചിട്ട് പോകും, എന്നാണ് ബിനു പറയുന്നത്. ബിനുവിന്റെ സ്വീകരണ മുറിയിലും അടുക്കളയിലും വരെ നിറഞ്ഞ് നില്‍ക്കുന്നത് പുരസ്കാരങ്ങളാണ്. പുരസ്കാരങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കുന്നതിന് പിന്നിലെ കാരണവും ബിനു വ്യക്തമാക്കി. പുരസ്കാരങ്ങളും പലരില്‍ നിന്നായി ലഭിച്ച ഫോട്ടോ ഫ്രെയിമുകളും നിരവധിയുണ്ട്.

കുറച്ച്‌ പുരസ്‌കാരങ്ങള്‍ ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്. അതില്‍ സുധിയ്‌ക്കൊപ്പം ഏറ്റവും അവസാനം പങ്കെടുത്ത ഷോയില്‍ നിന്ന് കിട്ടിയ പുരസ്‌കാരവുമുണ്ട്. അത് വാങ്ങിച്ച്‌ മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇതു പോലൊരെണ്ണം സുധിയ്ക്കും കിട്ടിയിരുന്നു. വേറെ കുറേ പുരസ്‌കാരങ്ങള്‍ അടുക്കളയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവിടെ പാചകം ചെയ്യാറില്ല. ഇപ്പോള്‍ പാത്രങ്ങളെക്കാള്‍ പുരസ്‌കാരങ്ങളാണ് അടുക്കളയില്‍ കൂടുതലും ഉള്ളത്. വര്‍ക്ക് ഏരിയയിലാണ് പാചകമെന്നും, ബിനു പറയുന്നു. അപകടം സംഭവിച്ച ശേഷം തനിക്കുണ്ടായ ഒരു തിരിച്ചറിവിനെ കുറിച്ചും ബിനു വാചാലനായി. സ്റ്റാര്‍ മാജിക്കിലെ എല്ലാവരും ഈ വീട്ടില്‍ എന്നെ കാണാന്‍ വന്നിരുന്നു. അവരൊക്കെയായി ഇത്രയും വലിയ ആത്മബന്ധം ഉണ്ടായിരുന്നോയെന്ന് എനിക്ക് പോലും ബോധ്യം വന്നത് ആ അപകടത്തിന് ശേഷമാണ്. സുധിയുമായി വല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്നു. അവന് എന്നോടും. വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നത് നമുക്കൊരു ആപത്ത് സംഭവിക്കുമ്പോഴാണല്ലോ. അപകടത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. സ്റ്റെപ്‌സ് കയറാനൊക്കെ ബുദ്ധിമുട്ടുണ്ടെന്നും, ബിനു പറയുന്നു. ഒരുപാട് പണം സമ്പാദിക്കണം എന്ന ചിന്തയില്ലെന്നും സന്തോഷത്തോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബിനു പറയുന്നു. മൂന്ന് മക്കളെ കൂടാതെ വീട്ടിലെ മറ്റ് രണ്ട് അംഗങ്ങളെയും മക്കളെന്ന സ്ഥാനത്താണ് ബിനു പരിഗണിക്കുന്നത്. ‘അതില്‍ ഒരാള്‍ വളര്‍ത്തു നായ അന്നമ്മയാണ്. സ്റ്റാര്‍ മാജിക്ക് താരം അന്നയാണ് ആ നായയെ ബിനുവിന് സമ്മാനിച്ചത്. മൂത്ത മകൻ എന്റെ കാറാണ്. ഫോര്‍ച്യൂണര്‍. വെള്ളപ്പൊക്ക സമയത്തൊക്കെ ഞങ്ങളെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് ആ കാറാണ്.അതുകൊണ്ട് ആ വണ്ടിയോടും വല്ലാത്ത ആത്മ ബന്ധമുണ്ട്. മൂത്ത മകന്‍ അവനാണ്. അങ്ങനെ എനിക്കിപ്പോള്‍ അഞ്ച് മക്കളുണ്ടെന്നും, നര്‍മ്മം കലര്‍ത്തി ബിനു പറയുന്നു. വീഡിയോയ്ക്ക് താഴെ ബിനുവിനോടുള്ള സ്നേഹം പ്രകടിപ്പിച്ച്‌ നിരവധി പേരാണ് എത്തിയത്. സ്റ്റാര്‍ മാജിക്ക് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ബിനുവിനാണ്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago