ഇങ്ങനെ ചെയ്യുന്നതിന് മുൻപ് നീ ഒരു മുസ്ലിം പെൺകുട്ടി ആണെന്ന് ഓർക്കമായിരുന്നു!

ബിഗ് സ്‌ക്രീനിലൂടെ എത്തി മിനിസ്ക്രീൻ പ്രേഷകരുടെ മനം കവർന്ന താര ദമ്പതികൾ ആണ് ഷഫ്‌നയും സജിനും. ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് സ്വാന്തനം. പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെറുപ്പക്കാരനെ ആദ്യം പ്രേക്ഷകർക്ക് മനസിലായില്ലെങ്കിലും പിന്നീടാണ് തിരിച്ചറിഞ്ഞത് സിനിമ-സീരിയൽ താരം ഷഫ്‌നയും ഭർത്താവായ സജിൻ ടി പി ആണതെന്നു. സജിൻ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്‌ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Shafna

ശ്രീനിവാസനൊപ്പം ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് ഷഫ്‌ന അഭിനയരംഗത്തേക്ക് എത്തിയത്. ബാലതാരമായതിൽ അന്ന് ഷഫ്‌ന അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനു ശേഷം ശ്രീനിവാസന്റെ തന്നെ കഥപറയുമ്പോൾ എന്ന ചിത്രത്തിലും ഷഫ്‌ന ശ്രീനിവാസന്റെയും മീനയുടെയും മകളായി വേഷമിട്ടു. ഷഫ്‌നയുടെ കഥാപാത്രം ആ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു. അതോടെ ചിത്രത്തിന്റെ തമിഴ് റീമേക്കിലും തെലുങ് റീമേക്കിലും ഷഫ്നതന്നെയാണ് വേഷമിട്ടതും. ശേഷം നിരവധി ചിത്രങ്ങളിൽ ഷഫ്‌ന ശ്രദ്ധേയമായ വേഷം ചെയ്തു. ദിലീപ് നായകനായ ആഗതനിലും ഫഹദിന്റെ ഇന്ത്യൻ പ്രണയ കഥയിലുമെക്കെ ഷഫ്‌ന അഭിനയിച്ചു.

Shafna

പ്ലസ് ടു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ഷഫ്‌നയുടെയും സജിന്റെയും പ്രണയം പൂവണിഞ്ഞത്. ആദ്യം സൗഹൃദത്തിൽ തുടങ്ങിയെങ്കിലും അത് പിന്നെ പ്രണയമായി മാറുകയായിരുന്നു. ശേഷം വിവാഹത്തിലും എത്തി. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് തങ്ങൾ വിവാഹിതർ ആയതെന്നും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹ വാർഷികത്തിൽ ഇരുവരുടെയും വിവാഹ റിസപ്ഷൻ ചിത്രങ്ങൾ ആണ് ഷഫ്‌ന പങ്കുവെച്ചത്. ഇതോടെ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.

Shafna

നീ ഈ കാണിച്ചത് ശരിയാണോ? നീ ഒരു മുസ്ലിം പെണ്കുട്ടിയല്ലേ, പ്രണയം എല്ലാവര്ക്കും ഉണ്ടാകും. ഇത് ചെയ്യും മുൻപ് നീ ഒരു മുസ്ലിം പെൺകുട്ടി ആണെന്ന് ഓർക്കണമായിരുന്നു, ഒരിക്കലും നിന്റെ മാതാപിതാക്കളെ ഇങ്ങനെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു, ഒരു ഹിന്ദുവിന്റെ കൂടെ മുസ്ലിം ആയ നീ പോയത് ശരിയല്ല എന്ന് തുടങ്ങിയ ഉപദേശങ്ങൾ ആണ് ഷഫ്നയ്ക്ക് ചില ആളുകളുടെ ഭാഗത്ത് നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനോട് ഷഫ്നയോ സജിനോ ഇത് വരെ പ്രതികരിച്ചിട്ടില്ല.

 

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago