‘സഹപ്രവര്‍ത്തകന്റെ മരണം കൊണ്ട് കാശുണ്ടാക്കുന്നു’! ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമര്‍ശനം

കലാകേരളത്തിന്റെ തീരാനഷ്ടമാണ് നടന്‍ കൊല്ലം സുധിയുടെ അകാല വിയോഗം. വാഹനാപകടമാണ് നടന്റെ ജീവന്‍ കവര്‍ന്നത്. സുധിയുടെ വേര്‍പാടിന്റെ ദുഖത്തിലാണ് ആരാധകലോകം. സഹപ്രവര്‍ത്തകര്‍ ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. സ്റ്റാര്‍ മാജിക് ഷോയിലൂടെ ജനപ്രിയ താരമായി മുന്നേറുമ്പോഴാണ് താരം വിടപറഞ്ഞത്.

ഇപ്പോഴിതാ കൊല്ലം സുധിയെ കുറിച്ച് അവതാരക ലക്ഷ്മി നക്ഷത്രയുടെ പ്രവൃത്തി ആരാധകരെ രോഷം കൊള്ളിച്ചിരിക്കുകയാണ്. സുധിയുടെ മരണ ശേഷം സുധിയെ കുറിച്ചുള്ള വീഡിയോ ലക്ഷ്മി ചെയ്തിരുന്നു. ഇതാണ് ആരാധകലോകത്തെ പ്രകോപിച്ചത്. സ്വന്തം ചേട്ടനായിരുന്നു. സുധി. നല്ലവരെയൊക്കെ ദൈവം പെട്ടെന്ന് വിളിയ്ക്കുമെന്നാണ് കണ്ണീരടക്കാനാവാതെ ലക്ഷ്മി പങ്കുവച്ചിരുന്നത്.

സ്വന്തം സഹപ്രവര്‍ത്തകന്റെ മരണം വരെ എടുത്ത് യൂട്യൂബില്‍ ഇട്ട് പണം ഉണ്ടാക്കാന്‍ നോക്കുന്നെന്നാണ് ലക്ഷ്മിയ്ക്ക് നേരെയുള്ള വിമര്‍ശനം. നിങ്ങള്‍ക്ക് എങ്ങനെ ഇത്ര മനസ്സാക്ഷിയില്ലാതെ പെരുമാറാന്‍ കഴിയുന്നെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

മാത്രമല്ല ശ്രീവിദ്യ മുല്ലശ്ശേരിയെ കണ്ട് പഠിക്കണമെന്നും ആരാധകര്‍ പറയുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട സുധി ചേട്ടന്റെ വിയോഗം കാരണം ഞാന്‍ ഈ മനോവിഷമത്തെ മറികടക്കുന്നതുവരെ കുറച്ചു കാലത്തേക്ക് വീഡിയോകളൊന്നും വരില്ല. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,-എന്നായിരുന്നു ശ്രീവിദ്യ സോഷ്യലിടത്ത് കുറിച്ചത്.

അവസാന നിമിഷവും സുധി ഫ്‌ളവേഴ്‌സ് ഷോ കഴിഞ്ഞ് വടകരയില്‍ നിന്നും മടങ്ങുകയായിരുന്നു. പുലര്‍ച്ചെ തൃശ്ശൂര്‍ കയ്പ്പമംഗലത്ത് വച്ചുണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

48 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago