ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ  

Follow Us :

കമൽഹാസന്റെ ‘ഇന്ത്യൻ’ എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ സിനിമയിൽ മനീഷ കൊയ്‌രാളയായിരുന്നു നായിക ആയെത്തിയത്, സിനിമയുടെ രണ്ടാം ഭാ​ഗം ശങ്കർ ടീം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്, ഇരുപത്തിയെട്ട് വർഷങ്ങൾക്കു ശേഷം ഇങ്ങനൊരു റീമേക്ക് കൊണ്ടു വരേണ്ട ആവശ്യമുണ്ടോയെന്നാണ്  പ്രേക്ഷകർ ശങ്കർ ടീമിനോട് ചോദിക്കുന്നത്.കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതോടെ പ്രേക്ഷകർക്ക് സിനിമയിലുണ്ടായിരുന്ന പ്രതീക്ഷ തീരെ ഇല്ലാതെയായിരിക്കുകയാണ് . എന്തെന്നാൽ  പ്രധാനമായും ലോജിക്കില്ലായ്മയാണ് പ്രേക്ഷകർ ചൂണ്ടി കാട്ടുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ  കണ്ടപ്പോൾ പഴയ ശങ്കർ പടങ്ങളുടെ ഒരു പുതിയ രൂപം എന്നതിന്റെ അപ്പുറത്തേക്ക് മറ്റൊരു ഫീലും കിട്ടിയില്ലഎന്നാണ് പ്രേക്ഷകർ പറയുന്നത്, കൂടാതെ സേനാപതി എന്ന ഇന്ത്യൻ താത്തയുടെ ഗംഭീര കഥാപാത്രത്തിന്റെ തുടർച്ചയായി കണക്കാകുമ്പോൾ എവിടെയൊക്കെയോ ഒരു മിസ്റ്റേക്ക് പോലെ തോന്നുന്നു.  അതിന്പ്രാ യം തന്നെയാണ് പ്രധാന കാരണം,

ഇന്ത്യൻ സിനിമയുടെ കഥ നടക്കുന്ന സമയം വെച്ച് നോക്കുകയാണെങ്കിൽ സേനാപതിയുടെ ജനനം 1918ലാണ്. അതായത് ഇപ്പോള്‍ പ്രായം 106. ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറിൽ സേനാപതിയുടെ അതി ഗംഭീര ആക്ഷൻ സീക്വൻസുകളും കാണാം. ഈ വയസ്സാംകാലത്ത് സേനാപതിക്ക് ഇത്രയും ആക്ഷനൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന സംശയം ഒരു മാധ്യമ പ്രവർത്തകൻ ശങ്കറിനോട് നേരിട്ട് ചോദിക്കുന്നത് , പ്രേക്ഷകർക്ക് എല്ലാമുള്ള സംശയത്തിന് വ്യക്തമായി ശങ്കർ മറുപടി നൽകി,  ചൈനയിൽ ഒരു മാർഷ്യൽ ആർട്സ് മാസ്റ്ററുണ്ട്. അദേഹത്തിന്റെ പേര് ലൂസി ഗിയോൺ എന്നാണ്. 120ആം വയസിലും അദ്ദേഹം മാർഷ്യൽ ആർട്സ് പെർഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. സേനാപതിയും അങ്ങനെയൊരു മാസ്റ്ററാണ്. മർമമാണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റ് പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. ഏത് സ്റ്റണ്ടും ചെയ്യാൻ അദ്ദേഹത്തിന് കഴിയും എന്നാണ് സേനാപതിയുടെ പ്രായത്തെ കുറിച്ചും,ആരോ​ഗ്യത്തെ കുറിച്ചും ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ശങ്കർ