വിമാന യാത്രയ്ക്കിടെ നടന് വിനായകന് അപമര്യാദയായി പെരുമാറിയെന്ന് പരാതി. വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം. ജിബി ജെയിംസ് എന്ന യുവാവാണ് നടനെതിരെ പരാതിയുമായെത്തിയത്.
കഴിഞ്ഞ മെയ് 27 ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതി നല്‍കിയത്. പഞ്ചാബിലെ സ്കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്.
സംഭവത്തില്‍ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിബി ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
നടന് തന്നോട് മോശമായി പെരുമാറിയെന്നാണ് ജിബിയുടെ പരാതി.
വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നിലപാട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് ജിബി നീതി തേടി ഹൈക്കോടതിയെ
സമീപിക്കുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്കിലും സജീവമാണ് വിനായകന്. അഭിനയിച്ചിട്ടുണ്ട്. തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികത്തിലൂടെയാണ് വിനായകന്റെ സിനിമാ അരങ്ങേറ്റം. നൃത്തലോകത്ത് നിന്നാണ് വിനായകന് അഭിനയത്തിലേക്ക് ചുവടുവച്ചത്. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവയിലെല്ലാം വിനായകന് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കമ്മട്ടിപാടത്തിലെ അഭിനയത്തിന് 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകനെ തേടി എത്തിയിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…