‘തമിഴ് സിനിമയുടെ ജീവശ്വാസമാണ്’ !! ‘നടികര്‍ തിലകം’ സിനിമയുടെ പേര് മാറ്റണമെന്ന് അമ്മ സംഘടനയ്ക്ക് പരാതി

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം, 2018 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടോവിനോ നായകനായി എത്തുന്ന ചിത്രണാണ് ‘നടികര്‍ തിലകം’. ഭാവനയാണ് ചിത്രത്തില്‍ നായികയാവുന്നത്. ജീന്‍ പോള്‍ ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവജി ഗണേശന്റെ ആരാധക സംഘടന. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് നടികര്‍ തിലകം ശിവാജി സമൂഗനള പേരവൈ എന്ന സംഘടന. താരസംഘടനയായ ‘അമ്മ’യ്ക്കാണ് ശിവാജി ഗണേശന്റെ ആരാധകര്‍ പരാതി നല്‍കിയത്.

കോമഡി ചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു. നടികര്‍ തിലകമെന്നത് ഒരു പേരിനുപരി തമിഴ് സിനിമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പരാതിയില്‍ പറയുന്നു. തങ്ങള്‍ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നും സംഘടന പരാതിയില്‍ പറയുന്നു.

മലയാള സിനിമയ്ക്ക് ഈ പേര് നല്‍കിയാല്‍ തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്ന, ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കും. തമിഴ് – മലയാളം സിനിമ മേഖലകള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാന്‍ ഇത് കാരണമാകരുത് എന്നും പരാതിയില്‍ പറയുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago