മുഖ്യമന്ത്രിക്കുള്ള പരാതികൾ ഇനി മുതൽ ഓൺലൈനായി നൽകാം !

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി പരാതി നല്‍കാം. പരാതിപരിഹാരം ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഈ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയാലുടന്‍ പരാതിക്കാരന് അപേക്ഷാ നമ്ബര്‍ സഹിതമുള്ള വിവരങ്ങള്‍ എസ്.എം.എസായി ലഭിക്കും. ഈ നമ്ബര്‍ ഉപയോഗിച്ച്‌ പിന്നീട് അപേക്ഷയുടെ വിവരമന്വേഷിക്കാം. സാധാരണ പരാതികള്‍ 21 ദിവസത്തിനകം തീര്‍പ്പാക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. നിലവില്‍ 898 ദിവസംവരെയാണ് ഇതിനായെടുക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാല്‍ 175 ദിവസമാണ് ഫയല്‍ തീര്‍പ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണു കരുതുന്നത്. പരാതിയില്‍ തീര്‍പ്പാകുന്നതുവരെ ഈ ഫയല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്ബറിലും 0471 155300 എന്ന ടോള്‍ഫ്രീ നമ്ബറിലും വിവരങ്ങൾ അറിയാം . സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,36,589 പരാതികള്‍ ലഭിച്ചതില്‍ 1,65,936 എണ്ണം പരിഹരിച്ചു. 70,653 എണ്ണത്തില്‍ നടപടി തുടരുകയാണ്. മുഖ്യമന്ത്രിക്കു നല്‍കുന്ന പരാതിയോ അപേക്ഷയോ തീര്‍പ്പാക്കുന്നതിനുള്ള സമയ പരിധിയില്‍ ഗണ്യമായകുറവ് വന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഇത്തരത്തിലുള്ള ഒരു വിഷയം തീര്‍‌പ്പാക്കാന്‍ 898 ദിവസം  ആയിരുന്നു  ശരാശരി സമയമെങ്കില്‍ ഇത് നിലവില്‍ 21 ആയി കുറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിനുള്ള തീര്‍പ്പുസമയം 175 ദിവസത്തില്‍ നിന്ന് 22 ആയി കുറഞ്ഞെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സംവിധാനമായ സ്ട്രെയ്റ്റ് ഫോര്‍വേഡ് രൂപപ്പെടുത്തി പരാതി സമര്‍പ്പിക്കാനും തീര്‍പ്പാക്കാനും തുടങ്ങിയതോടെയാണ് ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് അവസാനമായത്. മുന്ന് വര്‍ഷത്തിനിടെ 2,36,589 പരാതികളാണ് ലഭിച്ചത്. ഇതില്‍ 1,65,936 എണ്ണം പരിഹരിച്ചു. 70,653 നടപടികള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.       ഏറ്റവും താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തി അപേക്ഷകളില്‍ നടപടി വൈകിയാല്‍ ഓര്‍മിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. അകാരണമായി ഫയലുകള്‍ വൈകിപ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക്  എതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കി. അപേക്ഷ റജിസ്റ്റര്‍ ചെയ്യുമ്ബോള്‍ തന്നെ പരാതിക്കാരനു ഡോക്കറ്റ് നമ്ബര്‍ എസ്‌എംഎസ് ആയി ലഭിക്കും. ഈ നമ്ബര്‍ ഉപയോഗിച്ച്‌ അപേക്ഷയുടെ തല്‍സ്ഥിതി അറിയാം.  ഫയലിന്റെ  നീക്കങ്ങൾ   എല്ലാം  എസ്‌എംഎസ് ആയി ലഭിക്കുകയും ചെയ്യും. പരാതിയെ സംബന്ധിച്ച മറുപടി നല്‍കിയ ശേഷമേ ഫയല്‍ അവസാനിപ്പിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2517297, ടോള്‍ ഫ്രീ നമ്ബര്‍: 0471 155300

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

6 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

7 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

8 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

10 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

11 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

12 hours ago