ബസ്സ് കണ്ടക്ടർ നിന്നും ഐഎഎസ് പദവിയിലേക്ക് !! മധുവിന്റെ വിജയകഥ

ജീവിത്തിലെ പല കഷ്ടപ്പാടിൽ നിന്നും ഐഎഎസ് എന്ന പദവിയിലേക്ക് എത്തിച്ചേർന്ന പലരുടെയും വിജയ കഥകൾ നമുക്ക് അറിയാം, ഒരുപാട് കഷ്ട്ടപെട്ടു ഏതാണ്ട് പദവിയാണിത്, അതിനു വേണ്ടി ധാരാളം കടമ്പകൾ കടക്കേണ്ടത് ഉണ്ട്. അങ്ങനെയുള്ള പലരെയും നമുക്കറിയാം. ഇപ്പോൾ പങ്കുവെക്കുന്നത് മാധവിന്റെ കഥയാണ്, ബസ്സ് കണ്ടക്ടർ നിന്നും തന്റെ ജീവിത ലക്ഷ്യത്തിലേക്ക് മധു എത്തിച്ചേർന്നിരിക്കുകയാണ്. .

ബംഗളൂരു ബസ് കണ്ടക്ടറാണ് മധു.ദിനവും 8 മണിക്കൂർ ജോലിയും 5 മണിക്കൂർ പഠനവുമാണ് ഉള്ളത് ഈ ഇരുപത്തിയൊന്പത് കാരൻ ഈ നിലയിലേക്ക് എത്തി ചേരാൻ ധാരാളം കഷ്ട്ടപെട്ടു. എക്സാം കഴിഞ്ഞു, ഇനിയുള്ളത് ഇന്റർവ്യൂ കൂടിയാണ് അത് കൂടി വിജയിച്ചാൽ മധുവിന് തന്റെ സ്വപ്‌നം യാഥാർഥ്യം ആക്കാം. ജോലിയിലും ഒരുപാട് കഷ്ട്ടപെട്ടു തന്റെ സ്വാപ്നത്തെ സാക്ഷൽക്കരിച്ച മധു പറയുന്നത് ഇങ്ങനെ.

ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാട് മോശമായിരുന്നതിനാൽ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. എല്ലാ ദിവസവും വെളുപ്പിനെ നാലുമണിക്ക് എഴുന്നേൽക്കും. ജോലിക്ക് പോകുന്നതിന് മുൻപ് രണ്ടരമണിക്കൂർ പഠിക്കും. ജോലി കഴിഞ്ഞ് എത്തിയ ശേഷവും രണ്ടരമണിക്കൂർ പഠനത്തിനായി ചെലവഴിക്കും. പഠനം ദിനചര്യയായി മാറുകയായിരുന്നു.

2018ൽ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. നമുക്ക് ചുറ്റുമുണ്ട് ഇതുപോലെ പല മധുകളും , വീട്ടിലെ കഷ്ടപാടുകളിൽ നിന്നും പഠിച്ച് തങ്ങളുടെ ലക്‌ഷ്യം നേടിയെടുത്ത പലരും ഉണ്ട്, അതിൽ ചിലരുടെ ജീവിത കഥകൾ നമ്മൾ അറിയുന്നു മറ്റു ചിലത് നമ്മൾ അറിയാതെ പോകുന്നു. എന്തായാലും മധുവിന് എല്ലാ വിധ ആശംസകളും നേരുന്നു.

Krithika Kannan