യാത്രക്കാരനെ മര്‍ദിക്കുകയും ബസില്‍ നിന്നും ചവിട്ടി താഴെയിടുകയും ചെയ്ത കണ്ടക്ടര്‍ക്കെതിരെ നടപടി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് കണ്ടക്ടറെ അധികൃതര്‍ സസ്പന്‍ഡ് ചെയ്തത്. മദ്യപിച്ച് ബസില്‍ കയറി എന്ന് ആരോപിച്ചാണ് ഇയാള്‍ യാത്രക്കാരനെ ചവിട്ടി താഴെയിട്ടത്. കര്‍ണാടകയിലാണ് സംഭവം.
ദക്ഷിണ കന്നഡ പുത്തൂര്‍ ഡിപ്പോയിലെ ജീവനക്കാരനാണ് ക്രൂരമായി പെരുമാറിയത്. മദ്യപിച്ച ശേഷം ബസില്‍ യാത്രക്കാരന് പ്രശ്നമുണ്ടാക്കിയെന്ന് കണ്ടക്ടര്‍ ആരോപിക്കുന്നു. ബസില്‍ നിന്നും ഇറങ്ങാന്‍ ഇയാള്‍ തയാറായില്ല. ഇതോടെയാണ് ചവിട്ടി താഴെയിട്ടത്. വീഴ്ചയില്‍ ബോധം പോയി റോഡില്‍ കിടക്കുന്ന യാത്രക്കാരനെയും വിഡിയോയില്‍ കാണാം. എന്നിട്ടും ബസ് യാത്ര തുടരുകയായിരുന്നു. വീഴ്ചയില്‍ യാത്രക്കാരന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ വൈറലായതിന് പിന്നാലെ വന്‍രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതോടെ കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റ യാത്രക്കാരന്റെ ചികില്‍സാ ചെലവുകള്‍ കര്‍ണാടക ആര്‍ടിസി ഏറ്റെടുക്കുകയും ചെയ്തു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…