‘അഭിനയം നിർത്തുന്നതിനെക്കുറിച്ച് ആലോചിച്ചു’; തുറന്നു പറഞ്ഞ് ആമിർ ഖാൻ

നിരവധി മികച്ച സിനിമകളുടെ ഭാഗമായ ബോളിവുഡ് താരമാണ് ആമി‌ർ ഖാൻ. സാമൂഹികപരമായ പല വിഷയങ്ങളിലും അദ്ദേഹം ഇടപെടാറുണ്ട്.സമൂഹത്തിൽ ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണ് ആമി‌ർ ഖാന്റെ സിനിമകളിൽ കൂടുതലുമുണ്ടാവാറുള്ളത്. പല സാഹചര്യങ്ങളിലും അഭിനയം നിർത്തുന്നതിനെക്കുറിച്ചു താൻ ആലോചിച്ചിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടാതിരുന്നതിനാൽ അഭിനയം നിർത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിരുന്നതായി ആമി‌ർ ഖാൻ പറഞ്ഞു.കുടുംബത്തോടൊപ്പം സമയം ചെലഴിക്കാൻ കഴിയുന്നില്ലെന്ന് രണ്ടര വർഷം മുൻപ് തിരിച്ചറിഞ്ഞത് താരത്തിനെ ഏറെ നിരാശനാക്കിയിരുന്നു. അടുത്തകാലത്തായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം അഭിനയം നിർത്തുന്നതിനെക്കുറിച്ചു ആലോചിച്ചിരുന്നെന്ന് പറഞ്ഞത്. താൻ വിഷാദം അനുഭവിച്ചിരുന്ന സമയത്തെക്കുറിച്ചായിരുന്നു ആമി‌ർ അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നെന്നും, മക്കൾ ഇല്ലായിരുന്നെങ്കിൽ താൻ സിനിമ ഉപേക്ഷിക്കുമായിരുന്നുവെന്നും ആമി‌ർ പറഞ്ഞു. ആരെങ്കിലും മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ തെറാപ്പിസ്റ്റിനെ കാണണമെന്നും, തനിക്ക് അത് ഏറെ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികാരോ​ഗ്യത്തിനായി തെറാപ്പി എടുത്തു കൊണ്ടിരിക്കുകയാണ് താനും തന്റെ മകളും എന്നും, നിങ്ങളുടെ വീട്ടിൽ ഒരു പ്രശ്നം വന്നാൽ ഒരു പ്രൊഫഷണലായ വ്യക്തിയെ ഉപയോ​ഗിച്ച്  മാനസികാരോ​ഗ്യത്തിന് ചികിത്സ തേടണം  എന്നും ആമിർ ഖാൻ പറഞ്ഞു.കഴിഞ്ഞ വർഷം ‘ലാൽ സിങ് ഛദ്ദ’ സിനിമയുടെ റിലീസിന്റെ സമയത്ത് വ്യക്തി ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആമി‌ർ ഖാൻ വ്യക്തമാക്കിയിരുന്നു. മകളുടെ വിവാഹം തനിക്ക് ഏറെ വൈകാരികമായ ഒരു കാര്യമാണെന്നും , താൻ വളരെ സന്തോഷവാനാണെന്നും ആമി‌ർ ഖാൻ മുൻപ് പറഞ്ഞിരുന്നു.മകളുടെ കല്യാണത്തിന് താൻ ഒരുപാട് കരയുമെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തിരുന്നു.

സെലിബ്രിറ്റി ഫിറ്റ്‌നെസ് പരിശീലകനായ നുപുർ ശികാരെയുമായുള്ള ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ വിവാഹം 2024 ജനുവരി മൂന്നിനാണ് നടക്കുകയെന്നാണ് വിവരങ്ങൾ. അതേസമയം  ഏറെ പ്രതീക്ഷയോടെ ഒരുക്കിയ സിനിമകള്‍ ഫ്‌ലോപ്പ് ആയതോടെ നിരാശയിലാണ് ആമിര്‍ ഖാന്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു .. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’, ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു.   നിരാശയെ തുടര്‍ന്ന് ആമിര്‍ കടുത്ത മദ്യപാനിയായി മാറി എന്ന റിപ്പോര്‍ട്ടുകലും പുറത്തു വന്നിരുന്നു. ഒരു പാര്‍ട്ടിയില്‍ നിന്നും മദ്യപിച്ച് കുഴഞ്ഞു വരുന്ന ആമിറിന്റെ വീഡിയോയും  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.  സാധാരണയായി ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും അകന്നു നില്‍ക്കുന്ന താരമാണ് ആമിര്‍.അതുകൊണ്ട് തന്നെ ആമിറിന്റെ പുതിയ വീഡിയോ വൈറലായി മാറി . തുടര്‍ പരാജയങ്ങളും ‘ജവാന്‍’, ‘ഗദര്‍ 2’ പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയെന്നും നടന്‍ മദ്യത്തിന് അടിമയായി എന്നൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.  നടൻ സണ്ണി ഡിയോളിനെ കേന്ദ്ര കഥാപാത്രമാക്കി രാജ്കുമാർ സന്തോഷിയുടെ സംവിധാനത്തിൽ ആമി‌ർ ഖാൻ നിർമിക്കുന്ന ‘ലാഹോർ 1947’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. ആർ.എസ്. പ്രസന്നയുടെ സംവിധാനത്തിൽ ആമി‌ർ ഖാൻ കേന്ദ്രകഥാപാത്രമായെത്തുന്ന കായിക പശ്ചാത്തലത്തിലുള്ള ‘സിത്താരെ സമീൻ പർ’ എന്ന ചിത്രവും ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. വരാനുള്ള സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

26 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago