ഒടുവില്‍ എടിഎം ഇടപാടുകള്‍ക്കും രാജ്യത്ത് നിയന്ത്രണം, നിയമങ്ങള്‍ ഇങ്ങനെ

സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. ഇടപാടുകളിലെ തട്ടിപ്പ് തടയാന്‍ വേണ്ടിയാണ് ഈ നിര്‍ദേശം വന്നത്. തട്ടിപ്പ് കൂടുതലായി നടക്കുന്നത് രാത്രി സമയത്താണ്  എന്നാണ് വിലയിരുത്തല്‍.

നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എടിഎമ്മില്‍ നിന്ന് ഒരു തവണ പണം എടുത്ത ശേഷം നിശ്ചിത സമയം കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് അനുവദിക്കൂ.  6 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഉണ്ടാകുക.

കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. തട്ടിപ്പ് അവസാനിപ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും നോക്കുകയാണ്  അധികൃതര്‍. എല്ലാ ഇടപാടുകള്‍ക്കും വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും ആലോചനയിലാണ്.

Sreekumar R