Home Film News റോസിന്റെ ജീവന്‍ രക്ഷിച്ച ടൈറ്റാനിക്കിലെ ‘വാതില്‍ കഷ്ണം’ വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക്!!

റോസിന്റെ ജീവന്‍ രക്ഷിച്ച ടൈറ്റാനിക്കിലെ ‘വാതില്‍ കഷ്ണം’ വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്ക്!!

1997ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റൊമാന്റിക് സാഹസിക സിനിമയാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്. റിലീസിന് ശേഷം ഒരു ദശാബ്ദത്തിലേറെയായി എക്കാലത്തെയും ബോക്സ് ഓഫീസ് ഗ്രോസ് റെക്കോര്‍ഡ് കൈവശം വച്ചുകൊണ്ട് ചിത്രം ചരിത്രത്തിലിടം പിടിച്ചതാണ്.

1912-ല്‍ ആര്‍എംഎസ് മുങ്ങിയതിന്റെ വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. കപ്പലിന്റെ കന്നി യാത്രയ്ക്കിടെ പ്രണയത്തിലാകുന്ന ജാക്കും റോസുമായി ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും അഭിനയിക്കുന്നു. 1997 ഡിസംബര്‍ 19 നാണ് ടൈറ്റാനിക് റിലീസ് ചെയ്തത്.

സിനിമയ്ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ ആരാധകരാണുളളത്. അറ്റ്ലാന്റിക് കടലില്‍ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താണ ടൈറ്റാനിക് റോസിന്റെയും ജാക്കിന്റെയും നഷ്ടപ്രണയം എന്നും കണ്ണീരിലാഴ്ത്തുന്നതാണ്. ചിത്രത്തില്‍ തണുത്തുറഞ്ഞ കടലില്‍ നിന്നും റോസിനെ രക്ഷിക്കാനായി ജാക്ക് ഉപയോഗിച്ച കപ്പലിന്റെ വാതില്‍ കഷ്ണം ലേലത്തില്‍ വിറ്റു പോയ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. 7,18,750 ഡോളറിനാണ് വാതില്‍ കഷ്ണം ലേലം പിടിച്ചത്. ഇന്ത്യന്‍ രൂപ ഏകദേശം ആറ് കോടിക്കടുത്ത് വരും (5,99,07,309).

ട്രഷേഴ്സ് ഫ്രം പ്ലാനറ്റ് ഹോളിവുഡിന്റെ ലേലത്തിലാണ് ചരിത്രത്തിലിടം പിടിച്ച വാതിലിന്റെ കഷ്ണം വിറ്റുപോയത്. കപ്പലില്‍ നിന്നും പൊളിഞ്ഞടര്‍ന്ന വാതിലിലാണ് ജാക്ക് റോസിന്റെ ജീവന്‍ രക്ഷിക്കാനായി കയറ്റി വിടുന്നത്. കഥയില്‍ റോസിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത് ഈ വാതില്‍ കഷ്ണമാണ്.

അടുത്തിടെ ഈ വാതില്‍ കഷ്ണത്തിനെ പറ്റി വലിയ ചര്‍ച്ചകളും നടന്നിരുന്നു. സിനിമയുടെ അവസാനത്തില്‍ ജാക്ക് മരിക്കുകയും റോസ് അതിജീവിക്കുകയുമാണ്. മരകഷ്ണത്തില്‍ കയറി രണ്ടു പേര്‍ക്കും രക്ഷപ്പെടാമായിരുന്നുവെന്നും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ എന്നൊക്കെ ചര്‍ച്ചകള്‍ നടന്നിരുന്നു.

Exit mobile version