ധ്യാന്‍ ശ്രീനിവാസനും വസിഷ്ഠും ഒന്നിക്കുന്ന കോമഡി എന്റര്‍ടെയ്‌നര്‍!! ‘കോപ് അങ്കിള്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി

ധ്യാന്‍ ശ്രീനിവാസന്‍, മിന്നല്‍ മുരളി ഫെയിം വസിഷ്ഠ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘കോപ് അങ്കിള്‍’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം മെയ് 24ന് തിയ്യേറ്ററിലെത്തുകയാണ്. ഒരുമിച്ച് മൂന്ന് വ്യത്യസ്ത ലുക്കിലാണ് ‘കോപ് അങ്കിള്‍’ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്.

വിനയ് ജോസ് ആണ് ‘കോപ് അങ്കിള്‍’ സംവിധാനം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, വസിഷ്ഠ്, സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വര്‍ഗ്ഗീസ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ദേവിക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ഒരു അസംബന്ധ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമെന്ന് പറഞ്ഞാണ് ‘കോപ് അങ്കിളി’ലെത്തുന്നത്. ചിത്രത്തിന്റെ രസികന്‍ സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുഡ് ആങ്കിള്‍ ഫിലിംസ്, ക്രിയ ഫിലിംസ്, കോര്‍പറേഷന്‍ നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥ സംഭാഷണം ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റര്‍-കണ്ണന്‍ മോഹന്‍,സംഗീതം- ശങ്കര്‍ ശര്‍മ്മ,ബിജിഎം- മാര്‍ക് ഡി മ്യൂസ്, ഗാനരചന-മനു മഞ്ജിത്ത്,ഗായകര്‍- വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ജോബീഷ് ആന്റണി, ധിനില്‍ ബാബു, ആര്‍ട്ട്- അസീസ് കറുവാരക്കുണ്ട് അസോസിയേറ്റ്-പ്രൊഡ്യൂസര്‍-ആദിത്യ അജയ് സിംഗ്, മേക്കപ്പ്- വിപിന്‍ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂംസ്-അശ്വതി ഗിരീഷ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സതീഷ് കാവില്‍കോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു ചന്ദ്രന്‍,റിയാസ് മുഹമ്മദ്,ഫിനാന്‍സ് കണ്‍ട്രോളര്‍-മുഹമ്മദ് ഹാഫിസ്,വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ടൈറ്റില്‍ ആനിമേഷന്‍- റിഡ്ജ് വിഎഫ്എക്‌സ്, സ്റ്റണ്ട്-മാഫിയ ശശി, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്തസ്, കളറിസ്റ്റ്-ജോജി പാറക്കല്‍,മാര്‍ക്കറ്റിംഗ്- സ്‌നേക്ക്പ്ലാന്റ്,പി ആര്‍ ഒ-എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago