Film News

നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവും, പറഞ്ഞ പ്രതിഫലവും തന്നില്ല’; സംവിധായകൻ രതീഷ് ബാലകൃഷ്ണയ്ക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ

സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കടുത്ത ആരോപണങ്ങളും പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവുമെന്നാണ് ലിജി പറയുന്നത്. രതീഷിന്റെ പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡ‍ിറ്റ് ലൈനിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കി ലിജി എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു.

സംവിധായകനിൽ നിന്ന് മോശമായ പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതൽ നേരിടേണ്ടി വന്നത്. പ്രതിഫലവും തന്നില്ല. സിനിമ ഇറങ്ങിയപ്പോൾ ക്രെഡിറ്റ് ലൈനിൽ അസിസ്റ്റന്റ് എന്നാണ് തന്റെ പേര് വന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റിൽ വേറൊരു വ്യക്തിയുടെ പേരായിരുന്നുവെന്നും ലിജി പറഞ്ഞു. 45 ദിവസത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ആയതെന്ന് ലിജി പരാതിയിൽ പറയുന്നു.

ഇതിനായി രണ്ടേകാൽ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂൾ 110 ദിവസത്തേക്ക് നീണ്ടതോടെ നിർമ്മാതാക്കളുമായുള്ള കരാർ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നൽകിയില്ല. പ്രീ പ്രൊഡക്ഷൻ സമയം മുതൽ പ്രശ്നങ്ങളിൽ നേരിടേണ്ടി വന്നിരുന്നു എങ്കിലും തുടരാൻ പ്രൊഡക്ഷൻ ടീം ആവശ്യപ്പെടുകയായിരുന്നുവെന്നും ലിജി പറയുന്നു.

B4blaze News Desk

Recent Posts

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

21 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

7 hours ago

എനിക്ക് കിട്ടിയ സ്റ്റാർ ഇതാണ്!എന്റെ സ്ഥാനം ദിലീഷ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ സന്തോഷമായി;സന്തോഷ് കീഴാറ്റൂർ

ചക്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സന്തോഷ് കീഴാറ്റൂർ, താരം അഭിനയിച്ച മിക്ക സിനിമകളിലും താരം മരിക്കുന്ന…

7 hours ago