പങ്കാളികള്‍ തമ്മില്‍ മെട്രോയില്‍ ‘പൊരിഞ്ഞ അടി’- വൈറലായി വീഡിയോ

പങ്കാളികള്‍ തമ്മിലുള്ള വഴക്കുകള്‍ ഒരു സാധാരണ സംഭവമാണ്. എന്നിരുന്നാലും, അടുത്തിടെ, ഡല്‍ഹി മെട്രോ യാത്രക്കാര്‍ക്ക് ‘മുഴുവന്‍’ വിനോദമായി മാറിയിരിക്കുകയാണ് നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ പങ്കാളികള്‍ക്കിടയിലുണ്ടായ വഴക്ക്. കാര്‍ത്തിക് എന്ന വ്യക്തി ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ‘ഡല്‍ഹി മെട്രോ എന്റര്‍ടെയ്ന്‍മെന്റ്’ എന്ന് അടിക്കുറിപ്പോടു കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ്, പ്രശസ്ത വസ്ത്രശാലയായ സാറയില്‍ നിന്ന് വാങ്ങിയ ഷര്‍ട്ടിന്റെ വിലയെച്ചൊല്ലി ദമ്പതികള്‍ വഴക്കിടുന്നത് ആരംഭിച്ചു.. 1000 രൂപ വിലയുള്ള വസ്ത്രത്തിന് 150 രൂപ മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് യുവതിയെ ചൊടിപ്പിച്ചത്. ഈ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ, വഴക്ക് ആരംഭിച്ചു. പെണ്‍കുട്ടി യുവാവിനെ കുറച്ച് തവണ അടിക്കുന്നതും പുരുഷന്‍ അവളെ അടിക്കുന്നതും കണ്ടു. തുടര്‍ന്ന് ആണ്‍സുഹൃത്ത് ഒരു തവണ പെണ്‍കുട്ടിയെ മുഖത്തേക്ക് അടിക്കുന്നുണ്ട്. വിഡിയോയുടെ അവസാനത്തില്‍ ഒരു സ്ത്രീയും നിന്നെ പോലെ ഒരു പുരുഷനെ ആഗ്രഹിക്കില്ല എന്നു പെണ്‍കുട്ടി പറയുന്നതും വിഡിയോയില്‍ ഉണ്ട്. മെട്രോയില്‍ നിന്നും ഇറങ്ങിയ ശേഷം ബാക്കി കാര്യങ്ങള്‍ നോക്കാം എന്ന് പെണ്‍കുട്ടിയോട് ആണ്‍സുഹൃത്ത് പറയുന്നതും വീഡിയോയില്‍ ഉണ്ട്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇരുവരേയും പരിഹസിച്ച് കമന്റുകളിടുകയാണ്.. ‘ഇതാണ് വന്യമായ പ്രണയം,’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഹൃദയം തകര്‍ന്ന പെണ്‍കുട്ടി എന്നായിരുന്നു മറ്റൊരാളുടെ കമന്റ. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Gargi