നീതി ഒരു  ജലം പോലെ ഒഴുകട്ടെ! ചിലപ്പോഴൊക്കെ ദൈവത്തിൻ്റെ സമീപ്യമാണ് കോടതികൾ

‘ദി സബ്ജക്ട്’  എന്ന രീതിയിലാണ്  കേസിൽ മൈനറായ ഒരു കുട്ടിയെ അറിയപ്പെടുക. മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ച് മൈനർ ആയ കുഞ്ഞിൻ്റെ ബൈപ്പോളാർ ഡിസോർഡർനുള്ള ചികിത്സയും, കുട്ടിയെ ചൂഷണം ചെയ്യുന്നവരിൽ നിന്നുള്ള സംരക്ഷണവും ആവശ്യപ്പെട്ടും  യുഎസ് സിറ്റിസൺഷിപ്പ് ഉള്ള ഇന്ത്യൻ റസിഡൻ്റ് കുട്ടിക്ക് നിയമസഹായം നൽകാനും മാതാപിതാക്കളിൽ നിന്ന് സംരക്ഷണം നൽകാനും എന്നുള്ള വ്യാജേന കൂടെ കൂടിയ ആളുകൾ കുട്ടിയെ ചൂഷണം ചെയ്യുകയും പല സോഴ്സുകളിൽ നിന്നും കുഞ്ഞിന് പണം ലഭിക്കുന്നു എന്നും കുട്ടി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും എന്നാല് കുടുംബത്തിന് അനാവശ്യ പ്രശ്ന ത്തിന് പോവാതെ കുട്ടിയെ ചികിത്സിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആയിരുന്നു   മാതാപിതാക്കളുടെ പരാതി.

ഹൈക്കോടതിയുടെ “parents patrea” അധികാരം അതി മനോഹരമായി ഉപയോഗിച്ച ദിവസങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. ഹൈക്കോടതി ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയെ നിയമിക്കുകയും അമിക്കസ് ക്യൂറി കുടുംബത്തിലെ പ്രശ്നങ്ങൾ പഠിച്ച് വിശദമായി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.ജസ്റ്റിസ്. സി. എസ്. ഡയസ് സാറിൻ്റെ ബെഞ്ച് ആണ് ഈ കേസ് പരിഗണിച്ചതും കേസിൽ നിർണായക തീരുമാനങ്ങൾ എടുക്കുകയും ചെയ്തത്. മൈനർ ആയ കുട്ടിക്ക് എതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്നാരോപിച്ച് മാതാപിതാക്കൾക്ക് എതിരെ യുഎസ് കോൺസുലേറ്റിൽ പരാതി കൊടുക്കുക വരെ ചെയ്തു.

കേസിൻ്റെ ചില നിർണായക ഘട്ടങ്ങളിൽ സബ്ജക്ട് നെ ദുരുപയോഗം ചെയ്ത് എന്ന് മാതാപിതാക്കൾ സംശയിച്ചിരുന്നവരുടെ പരാതികൾ ലഭിച്ച യുഎസ് കോൺസുലേറ്റ് ജനറൽ ഹൈക്കോടതിയുടെ വാദങ്ങളിൽ ഓൺലൈൻ ആയി ഹാജരവുകയും അവരുടെ ഇന്ത്യൻ അംബാസിഡറിനെ സബ്ജക്ട് നേ കാണുന്നതിനും മൊഴി എടുക്കുന്നതിനും, കോടതി നടപടികളിൽ പങ്കെടുക്കുന്നതിനും അയക്കുകയും ചെയ്തു. നീതി ന്യായ വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും ഉപയോഗിച്ച്, അതേ സമയം ഒരു പിതാവിൻ്റെ കരുതലോടെയുമാണ് ജസ്റ്റിസ്. ഡയസ് കേസിലുടനീളം ഇടപ്പെട്ടതെന്ന്  എനിക്ക് തോന്നി. ഹൈക്കോടതിയുടെ PARENTS PATREA” അധികാരം ഞാൻ എപ്പോളും ഒരുപാട് സ്നേഹത്തോടെയും വിശ്വാസത്തോടെയും ആശ്ലേഷിച്ചിട്ടുള്ള പദങ്ങൾ  തന്നെയാണ് , സ്വയം പരിപാലിക്കാൻ കഴിയാത്ത ആളുകൾക്ക് നിയമപരമായ രക്ഷാധികാരിയായി പ്രവർത്തിക്കാനുള്ള അധികാരമാണ് “parents patrea” അധികാരം. കേസിൻ്റെ ഒരു ഘട്ടത്തിൽ കുഞ്ഞിൻ്റെ മാതാവിനും മെഡിക്കൽ ട്രീറ്റ്മെൻ്റ് നൽകേണ്ട ഒരു  സാഹചര്യമുണ്ടായി

ഇന്ന് ആ കുടുംബം  വളരെ സന്തോഷത്തിലാണ്. ആ മുറിവുകൾ ഉണങ്ങിത്തുടങ്ങി. സമാധാനപരമായ, ശാന്തമായ അന്തരീക്ഷത്തിലേക്ക് ജീവിതങ്ങൾ നീങ്ങി തുടങ്ങി.ചിലപ്പോഴൊക്കെ ദൈവത്തിൻ്റെ സമീപ്യമാണ  ഈ കോടതികൾ.

Society needs both justice and compassion, a head and a heart, if it is to be civilized