Film News

രാമനായുള്ള രൺബീറിന്റെ ലുക്ക് ഇഷ്ടപ്പെടാതെ സോഷ്യൽ മീ‍ഡിയ; സായ് പല്ലവി കൊള്ളാം, രൺബീർ പോരെന്ന് അഭിപ്രായം

ഇന്ത്യൻ സിനിമ ലോകം വളരെ പ്രതീക്ഷയോടെയാണ് രാമായണ കഥയുടെ സിനിമാറ്റിക് വേർഷനായി കാത്തിരിക്കുന്നത്. രൺബീർ കപൂർ രാമനായി എത്തുമ്പോൾ സായ് പല്ലവിയാണ് സീതയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സെറ്റിലെ ചില ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. രാമനായി അഭിനയിക്കുന്ന രൺബീറിന്റെയും സീതയായി എത്തുന്ന സായ് പല്ലവിയുടെയും ചിത്രങ്ങളാണ് പ്രചരിച്ചത്. ഇപ്പോൾ വലിയ വിമർശനങ്ങളാണ് ചിത്രത്തെ കുറിച്ച് ഉയരുന്നത്.

ക്ലീൻ ഷേവ് ചെയ്ത രൺബീറിന്റെ രാമൻ ലുക്ക് അത്ര പോരെന്നാണ് പലരും വിലയിരുത്തുന്നത്. ഇരുവരുടെയും മേക്കപ്പും വസ്ത്രധാരണവും ശരിയായിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു. രാമനായി രൺബീൽ വേണ്ടായിരുന്നുവെന്നും സീതയായി സായ് നന്നായിട്ടുണ്ടെന്നും ആരാധകർ പറയുന്നു. നിതേഷ് തിവാരിയാണ് രാമായണ കഥയുടെ സിനിമയാക്കുന്നത്.

700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ഇത്രയും ബജറ്റ് ഒക്കെയുണ്ടായിട്ടും അതിന് ചേർന്ന വസ്ത്രം പോലും സിനിമക്കില്ലെന്നാണ് പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഷൂട്ടിം​ഗ് നടക്കുന്ന സിനിമയെ ചില ചിത്രങ്ങൾ വച്ച് മാത്രം കുറ്റപ്പെടുത്തരുതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ൺബീർ കപൂർ, സായ് പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും എത്തുമെന്നാണ് വിവരങ്ങൾ. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.

Ajay Soni