ഇന്ത്യൻ സിനിമ ലോകം വളരെ പ്രതീക്ഷയോടെയാണ് രാമായണ കഥയുടെ സിനിമാറ്റിക് വേർഷനായി കാത്തിരിക്കുന്നത്. രൺബീർ കപൂർ രാമനായി എത്തുമ്പോൾ സായ് പല്ലവിയാണ് സീതയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ സെറ്റിലെ ചില ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. രാമനായി അഭിനയിക്കുന്ന രൺബീറിന്റെയും സീതയായി എത്തുന്ന സായ് പല്ലവിയുടെയും ചിത്രങ്ങളാണ് പ്രചരിച്ചത്. ഇപ്പോൾ വലിയ വിമർശനങ്ങളാണ് ചിത്രത്തെ കുറിച്ച് ഉയരുന്നത്.
ക്ലീൻ ഷേവ് ചെയ്ത രൺബീറിന്റെ രാമൻ ലുക്ക് അത്ര പോരെന്നാണ് പലരും വിലയിരുത്തുന്നത്. ഇരുവരുടെയും മേക്കപ്പും വസ്ത്രധാരണവും ശരിയായിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു. രാമനായി രൺബീൽ വേണ്ടായിരുന്നുവെന്നും സീതയായി സായ് നന്നായിട്ടുണ്ടെന്നും ആരാധകർ പറയുന്നു. നിതേഷ് തിവാരിയാണ് രാമായണ കഥയുടെ സിനിമയാക്കുന്നത്.
700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ഇത്രയും ബജറ്റ് ഒക്കെയുണ്ടായിട്ടും അതിന് ചേർന്ന വസ്ത്രം പോലും സിനിമക്കില്ലെന്നാണ് പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഷൂട്ടിംഗ് നടക്കുന്ന സിനിമയെ ചില ചിത്രങ്ങൾ വച്ച് മാത്രം കുറ്റപ്പെടുത്തരുതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ൺബീർ കപൂർ, സായ് പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും എത്തുമെന്നാണ് വിവരങ്ങൾ. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…