കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വീട്ടിലെത്തി: കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ രഹസ്യമായി സൂക്ഷിക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാളുടെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം നടിയുടെ വീട്ടിലെത്തി. കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് തുടങ്ങിയ ചോദ്യം ചെയ്യല്‍ ശ്രമത്തിനാണ് ഇന്ന് തിരശ്ശീല വീണത്. തനിക്ക് അംഗീകരിക്കാനാവുന്ന സ്ഥലത്ത് ചോദ്യം ചെയ്യല്‍ നടത്തണമെന്ന പതിവ് ആവശ്യം കാവ്യ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കാവ്യയുടെ പത്മസരോവരത്തിലെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സമ്മതം അറിയിച്ചു.

പീഡനത്തിന് ഇരയായ നടിയും ദിലീപിനും നടിയുടെ സുഹൃത്തും ദിലീപിന്റെ മുന്‍ ഭാര്യയുമായ കാവ്യയ്ക്കും ഇടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായ സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും, ഈ വിഷയത്തിലെ തുടര്‍ അന്വേഷണത്തിനായാണ് കാവ്യയെ ചോദ്യം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

മുമ്പും കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള ശ്രമം അന്വേഷണ സംഘം നടത്തിയിരുന്നു. എന്നാല്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ സാക്ഷിക്ക് ലഭിക്കുന്ന പ്രിവിലേജുകള്‍ ഉപയോഗപ്പെടുത്തിയ കാവ്യ തനിക്ക് അനുയോജ്യമായ സ്ഥലത്ത് മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് നിലപാട് വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീണ്ടുപോവുകയായിരുന്നു.

നടിയോട് ആലുവയിലെ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിനായി കാവ്യയോട് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരന്നു. എന്നാല്‍ ആവശ്യം നിരസിച്ച കാവ്യ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യല്‍ നടത്തണമെന്നും ഇതിനായി വീട്ടില്‍ എത്തണമെന്നും അന്വേഷണ സംഘത്തിന് മറുപടി നല്‍കി.

എന്നാല്‍ ചില ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടുവേണം ചോദ്യം ചെയ്യല്‍ നടത്താന്‍ എന്നും ഇതിനായി പോലീസ് ക്ലബ്ബില്‍ തന്നെ എത്തണമെന്നും അന്വേഷണ സംഘം ആവര്‍ത്തിച്ചു. എന്നാല്‍ കാവ്യ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരമാധി രഹസ്യമായി സൂക്ഷിക്കാനാണ് അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago