Film News

‘ഇവനെ കെട്ടിയത് കാശ് നോക്കിയാണോ? കാണുമ്പോൾ തന്നെ ചിരിവരുന്നു ; മീരാ നന്ദന്റെ ഫോട്ടോയ്ക്കു കീഴിൽ ബോഡി ഷെയിമിങ്

ബോഡി ഷെയിമിങ് എന്ന വാക്ക് കുറച്ചു കാലം മുൻപ് തൊട്ടാണ് നമ്മളൊക്കെ കേട്ട് തുടങ്ങിയത്. വളരെ കുറച്ച് നാളുകളെയായുള്ളു നമ്മൾ‌ ഈ വാക്ക് ഉപയോ​ഗിക്കാൻ തുടങ്ങിയിട്ടും. ബോഡിഷെയ്മിങിന് ഏറ്റവും കൂടുതൽ ഇരകളാകുന്നത് സെലിബ്രിറ്റികളാണ്. അത്തരത്തിൽ ഈയടുത്ത് വൈറലായതും ഏറ്റവും കൂടുതൽ പരിഹാസം കേൾക്കേണ്ടിവന്നതുമായ ഒരാളാണ് നടി മീര നന്ദന്റെ ഭാവി വരൻ ശ്രീജു. വിവാഹനിശ്ചയ ചിത്രങ്ങൾ മീര പങ്കിട്ടപ്പോൾ മുതൽ ഇപ്പോൾ വരെയും നിരന്തരമായി മുഖത്തിന്റെ ആകൃതിയേയും മൂക്കിനേയും ചിരിയേയും എല്ലാം പരി​ഹസിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പലരും ശുപ്പാണ്ടിയെന്നൊക്കെയാണ് ശ്രീജുവിനെ അഭിസംബോധന ചെയ്യുന്നത്. സോഷ്യൽമീഡിയ ആയുകൊണ്ട് തന്നെ മുഖം ഐഡന്റിറ്റിയും ഒളിപ്പിച്ച് വെക്കാൻ കഴിയുന്നതിനാൽ മനസിൽ തോന്നുന്നതെല്ലാം യാതൊരു ദാക്ഷണ്യവുമില്ലാതെ കമന്റായി കുറിക്കുന്ന രീതി ഒരു വിഭാ​ഗം ആളുകളിൽ വർ‌ധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഇരയാണ് ശ്രീജു. കഴിഞ്ഞ ദിവസം മീര നന്ദൻ ശ്രീജുവിനൊപ്പം പകർത്തിയ ഒരു കപ്പിൾ‌ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടിരുന്നു.

മറ്റുള്ളവരെ വേദനിപ്പിച്ചും പരി​ഹസിച്ചും ആനന്ദം കണ്ടെത്തുന്നവരുടെ നീണ്ട നിര മീരയുടെ പോസ്റ്റിന്റെ കമന്റ് ബോക്സിൽ കാണാം. കാശ് മാത്രം കണ്ടാണ് ശ്രീജുവിനെ വിവാഹം കഴിക്കാൻ മീര തീരുമാനിച്ചതെന്ന് വരെ യാതൊരു അടിസ്ഥാനവുമില്ലാതെ പറയുന്നവർ വരെ കമന്റ് ബോക്സിലുണ്ട്. പണം വിജയിക്കുമ്പോൾ‌.., മീരാ നന്ദൻ നിങ്ങൾക്ക് ഒന്നും തോന്നരുത്. തനിക്ക് ഇയാൾ ഒട്ടും മാച്ചല്ല, ശുപ്പാണ്ടി തന്നെ… എന്തിന് ഇവനെ കെട്ടി? കാശ് നോക്കിയാൽ മതിയോ ജോഡി പൊരുത്തവും നോക്കണ്ടേ, അവനെ കാണുമ്പോൾ തന്നെ ചിരി വരുന്നു തുടങ്ങി ഹീനമായ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം മീരയേയും വരനേയും അനുകൂലിച്ചും കമന്റുകളുണ്ട്. ഒരു മനുഷ്യനെ പലരും വിലയിരുത്തുന്നത് അയാളുടെ സൗന്ദര്യം നോക്കി മാത്രമാണ്. മലയാളി ഒരിക്കലും മാറാൻ പോകുന്നില്ല. കമന്റ് സെക്ഷൻ വായിച്ചാൽ അറിയാം ഓരോരുത്തരുടെ മാനസിക നില എത്രത്തോളം മൃഗീയമാണെന്ന്. നിങ്ങളുടെ കണ്ണുകളിൽ കാണുന്നതാണ് ഏറ്റവും വലിയ സൗന്ദര്യം എന്നാണ് ഒരാൾ മീരയെ പിന്തുണച്ച് കുറിച്ചത്. ഒരാളുടെ ശരീര ഭാഷ നോക്കി കളിയാക്കാൻ മലയാളിയേക്കാൾ കഴിവുള്ള വേറെയാളുകളില്ലെന്നും കമന്റുണ്ട്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ ദുബായിൽ റേഡിയോ ജോക്കിയാണ്.

മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടെയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നെത്തി. അങ്ങനെയാണ് ഇനിയുള്ള ജീവിതത്തിൽ ഒരുമിച്ച് യാത്ര ചെയ്യാമെന്ന് മീരയും ശ്രീജുവും തീരുമാനിച്ചത്. മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാല്‍ ജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും മീര അരങ്ങേറി. പുതിയ മുഖം, പോത്തൻ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ് മീര നന്ദൻ.  അതേസമയം തന്നെ  വർഷങ്ങളായി നിറത്തിന്റെ പേരിൽ, തടി കൂടിയതിന്റെയും കുറഞ്ഞതിന്റെയും പേരിൽ, കണ്ണ് ചെറുതായതിന്റെയും വലുതായതിന്റെയും പേരിൽ, കഷണ്ടിയുള്ളതിന്റെ പേരിൽ. വലിപ്പ ചെറുപ്പ നിറ  വ്യത്യാസത്തിന്റെ പേരിൽ എല്ലാം ആളുകൾ പരിഹസിക്കപ്പെടുന്നു. മനുഷ്യരെ ഇങ്ങനെ അപമാനിക്കുന്ന  വേദനിപ്പിക്കുന്ന ഒറ്റപ്പെടുത്തുന്ന കാര്യത്തിൽ  ദേശ-ലിംഗ-ഭാഷാ വ്യത്യാസമില്ലാതെ ലോകം ഒറ്റക്കെട്ടാണ് എന്ന് തന്നെ പറയാം. അത്തരത്തിൽ ഉള്ള പല അനിഷ്ട സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പലരും ഇത്തരം പരിഹാസങ്ങൾ കേട്ടുനിൽക്കുന്നത്. ചിലർ ഉടനടി പ്രതികരിക്കാറുണ്ട്. എത്ര പ്രതികരിച്ചാലും നേരിട്ട് അല്ലെങ്കിൽ‌ സോഷ്യൽ മീഡിയ വഴി അത് നടന്നു കൊണ്ടേയിരിക്കും.

Sreekumar R