വിജയകാന്ത് കൈപിടിച്ചുയർത്തിയ വിജയ്; തിരിഞ്ഞു നോക്കാത്ത വിജയ്‌ക്കെതിരെ ആരാധകരുടെ രോഷം

ആരോഗ്യ നില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്  നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ.  വിജയകാന്തിന്റെ ആരോഗ്യ നില സംബന്ധിച്ച് വിശദീകരണവുമായി ഭാര്യ പ്രേമലത കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വിജയകാന്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് പ്രേമലത ആവശ്യപ്പെടുന്നത്. ക്യാപ്റ്റനൊപ്പമുള്ള ചിത്രങ്ങളുടെ പ്രേമലത പങ്കുവച്ചിരുന്നു. അതിനിടയില്‍ പല സിനിമ താരങ്ങളും വിജയകാന്തിന്‍റെ ആരോഗ്യ നില അന്വേഷിച്ച് ആശുപത്രിയില്‍ എത്തിയിരുന്നു.നാസര്‍ അടക്കമുള്ളവര്‍ അതില്‍ പെടും. അതേ സമയം സൂര്യ അടക്കം പല പ്രമുഖ താരങ്ങളും ഫോണിലും മറ്റും വിവരങ്ങള്‍ ആരായുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്തായാലും തമിഴ് സിനിമ ലോകം വളരെ ആകാംക്ഷയോടെയാണ് ക്യാപ്റ്റന്‍റെ ആരോഗ്യ നില അറിയാന്‍ കാത്തുനില്‍ക്കുന്നത്. നടന്‍ വിജയ് ഒരിക്കല്‍ പോലും വിജയകാന്തിന്‍റെ ആരോഗ്യ സംബന്ധിച്ച് അന്വേഷണം നടത്താത്തത് വിജയ് കാന്ത് ആരാധകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. കാരണം കരിയറിന്‍റെ ഒരു അത്യവശ്യഘട്ടത്തില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ ആളാണ് വിജയകാന്ത്.

ആ  വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.  ഇത് സംബന്ധിച്ച് നേരത്തെ നടനും രാഷ്ട്രീയക്കാരനുമായ മീശ രാജേന്ദ്രന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ വൈറലാകുന്നുണ്ട്. 1992ല്‍ വിജയ് നായകനായി എത്തിയ ചിത്രമാണ് “നാളെയെ തീര്‍പ്പ്=. വിജയുടെ  പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. എന്നാൽ  ചിത്രം വലിയ പരാജയമായിരുന്നു. ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി മാറി . വിജയ് തന്നെ ഇത് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നികില് വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് വിജയിയുടെയും പിതാവ് ചന്ദ്രശേഖരിന്റെയും  മുന്നിലുള്ള വഴികള്‍. രണ്ടാമത്തെ വഴിയാണ് അന്ന് വിജയിയും പിതാവും തെരഞ്ഞെടുത്തത്.

അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ആ താരമാണ് വിജയകാന്ത്.  ക്യാപ്റ്റന്‍ പ്രഭാകരന്‍ പോലെ ഹിറ്റ് നല്‍കി നില്‍ക്കുന്ന വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. പക്ഷ  ക്യാപ്റ്റ ൻ  വിജയകാന്തിന്റെ  സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും അതെ സിനിമ തന്നെയാണ്. എന്നാല്‍ പിന്നീട് ആ വിജയകാന്തിനെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലുംശ്രമിച്ചില്ല. അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിചിരുന്നില്ല .  അതൊന്നും ശരിയല്ലഎന്നന്വ മീശ രാജേന്ദ്രന്‍ പറയുന്നത് . തമിഴ് സിനിമ ലോകത്ത് താൻ  ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല എന്നാണ് രാജേന്ദ്രന്റെ പക്ഷം  . ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ് എന്നും  മിശ രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. .അതേ വികാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതിനാല്‍ തന്നെ വിജയകാന്ത് പാര്‍ട്ടിയുടെ അണികളുടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിജയിക്കെതിരെ രോഷം ഉയരുന്നുണ്ട്. കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. പൊതുവേദികളില്‍ അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. അവസാനമായി പൊതുവേദിയില്‍ വന്നത് അദ്ദേഹത്തിന്‍റെ ജന്മദിനത്തിനായിരുന്നു. അന്നും വീല്‍ചെയറിലായിരുന്നു വിജയകാന്ത്

Sreekumar

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

41 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago