‘മരിച്ചിട്ട് രണ്ടു ദിവസം ആയുള്ളൂ’ ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ ; സൗഭാഗ്യക്കെതിരെ വിമർശനം

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നു നടി സുബ്ബലക്ഷ്മി. നടി എന്നതിലുപരി സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരിക്കുന്നത്. കേരളക്കര ഒന്നാകെ നടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരുന്നു. ഇതിനിടയില്‍ സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണും മകള്‍ സൗഭാഗ്യയുമെല്ലാം അമ്മയുടെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. അമ്മയുടെ വേര്‍പാട് നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ സൗഭാഗ്യയും താരയും അതിനെ അംഗീകരിച്ചിരുന്നു. സുബ്ബലക്ഷ്മിയെ അവസാനമായി കാണാന്‍ വന്നവരോട് സംസാരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും ചെയ്തിരുന്നു. അതില്‍ നടി സൗഭാഗ്യ പങ്കുവെച്ച ചില വീഡിയോസാണ് ഇപ്പോൾ വൈറലാവുന്നത്. മുത്തശ്ശിയോടൊപ്പം കളിക്കുന്ന സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയാണ് ഈ വീഡിയോയിലുള്ളത്. സുധാപൂ എന്ന് വിളിക്കുന്ന പേരക്കുട്ടിയെ കളിപ്പിക്കുകയാണ് സുബ്ബലക്ഷ്മി. സുദര്‍ശനയ്ക്ക് എട്ടു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ രണ്ട് മാസം മുന്‍പും പതിനഞ്ച് ദിവസം മുന്‍പും ഏറ്റവുമൊടുവില്‍ ഇന്നലെ വരെയുള്ള ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഒരേ തരത്തില്‍ അമ്മൂമ്മയ്ക്കൊപ്പം കളിക്കുകയാണ് സുധാപ്പു. എന്നാല്‍ അമ്മൂമ്മയുടെ മരണം അറിയാതെ മൃതദേഹത്തിന് അരികില്‍ നിന്നും സുദര്‍ശന ഇതേ കളിയുമായി നില്‍ക്കുന്നതാണ് സൗഭാഗ്യ ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സുദര്‍ശനയെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മി അമ്മയെയാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും ആശുപത്രി കിടക്കയിലും മുത്തശ്ശി സുധാപൂവിനെ കൊഞ്ചിക്കുന്ന നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

പകരം വെക്കാനാവാത്ത’ ആളാണെന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പായി സൗഭാഗ്യ നല്‍കിയിരിക്കുന്നത്. മാത്രമല്ല ‘അവള്‍ ഇത് സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ ഇത് കാണാനും അവളുടെ കൂടെ കളിക്കാനും അവളുടെ അമ്മമ്മ ഇപ്പോള്‍ ഇല്ല’, എന്നും സൗഭാഗ്യ പറയുന്നു. ഈ വീഡിയോയുടെ താഴെ സുബ്ബലക്ഷ്മയിക്ക് ആദാരഞ്ജലി നേര്‍ന്നും സൗഭാഗ്യയെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നെടേയ്. പോയിട്ട് രണ്ട് ദിവസം പോലും ആയില്ല. അപ്പോഴേക്കും വീഡിയോ എഡിറ്റ് ചെയ്ത് ഇട്ടേക്കുന്നു. ഈ ആളുകളുടെ മനസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല’, എന്നാണ് ഒരാളുടെ കമന്റ്. പേരകുട്ടിയുടെ മോളെയും കൊഞ്ചിക്കാന്‍ ഭാഗ്യം ഉണ്ടായ നല്ല ഒരു മുത്തശ്ശി. ഒത്തിരി ഇഷ്ട്ടമായിരുന്നു. ഈ അവസ്ഥയില്‍ വളരെ ദുഃഖം ഉണ്ട്. അവസാനം വരെ സന്തോഷം ആയിട്ടാണ് അമ്മുമ്മ പോയത്. മലയാള സിനിമയ്ക്ക് മുത്തശ്ശിയെ നഷ്ടപ്പെട്ടപ്പോള്‍ അത് നമ്മുടെ കൂടെ നഷ്ടമാണ്.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരപുത്രിയുടെ പോസ്റ്റിന് താഴെ വരുന്നത്.

നടി താരകല്യാണും അമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞ് എത്തിയിരുന്നു. ഈ നഷ്ടത്തിലൂടെ ഞാന്‍ അനാഥയായി എന്നായിരുന്നു താര അമ്മയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് പറഞ്ഞത്. മാത്രമല്ല അമ്മയുടെ വിയോഗത്തില്‍ കൂടെ നിന്നവരോടുള്ള നന്ദിയും താര രേഖപ്പെടുത്തിയിരുന്നു. ‘എന്റെ അമ്മക്കിളി അവളുടെ ചെറുപ്പ കാലത്ത് പാടുന്നതാണ്. അവസാന ശ്വാസം വരെ അവളെ മുന്നോട്ട് നയിച്ച കലയുടെ മികവില്‍ വിസ്മയിപ്പിച്ചു. നിങ്ങളുടെ മകളായതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു അമ്മക്കിളി…. എന്നും അംഗീകാരം വേണമെന്നാണ് അമ്മ ആഗ്രഹിച്ചത്. ഇന്നലെ അതിന്റെ പെരുമഴയായിരുന്നു! എല്ലായിടത്ത് നിന്നും എല്ലാവരും നിങ്ങളോട് സ്‌നേഹവും ബഹുമാനവും കാണിച്ചു. എന്റെ അമ്മയ്ക്ക് അവിസ്മരണീയമായ ഒരു യാത്രയയപ്പ് നല്‍കിയതിന് എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി നന്ദി’.എന്നുമാണ് താര കല്യാണിന്റെ വാക്കുകൾ.

 

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago