ചിത്രയുടെ കാര്യത്തിൽ വേണുഗോപാൽ പറഞ കാര്യങ്ങൾ നിസ്സാരമല്ല; വേണുഗോപാലിനെതിരെയും വിമർശനങ്ങൾ

അയോധ്യയിലെ രാമക്ഷേത്ര  പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന കെ.എസ്. ചിത്രയുടെ വീഡിയോയിൽ ഉള്ള  വിവാദം അങ്ങനെ  കെട്ടടങ്ങുന്നില്ല.  ഇതിനിടെ ചിത്രയെ പിന്തുണച്ച ഗായകൻ ജി. വേണുഗോപാൽ സോഷ്യൽ മീഡിയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു, ചിത്രയുടെ വീഡിയോക്ക് പിന്നാലെ വന്ന വിവാദത്തിൽ നിന്നും  ചിത്രയെ ഒഴിവാക്കണമെന്ന്  വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച  കുറിപ്പിൽ ആവശ്യപ്പെട്ടു.  ചിത്രയെ പിന്തുണച്ചെത്തിയ     ഗോപാലിനെതിരെയും ഇപ്പോൾ  സൈബറിടത്തിൽ വിമർശനം ഉയർന്നു വരുകയാണ് . ജി വേണുഗോപാൽ പറയുന്നത്ര നിഷ്കളങ്കമല്ല കാര്യങ്ങളെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.  അതേസമയം കെ എസ ചിത്രയെ അനുകൂലിച്ചു കൊണ്ടും  നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമായിരുന്നു കെ.എസ്.ചിത്ര ആവശ്യപ്പെട്ടത്. ഈ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.  ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ. “ചിത്രയും  ശോഭനയും ഒക്കെ തീവ്ര  വലത് പക്ഷ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമ്പോൾ, സംഘ്പരിവാരത്തിനൊപ്പം നിൽക്കുമ്പോൾ  അവരെ നിശിതമായി വിമർശിക്കേണ്ട ബാധ്യത മലയാളികൾക്കുണ്ട് . ചിത്രയുടെ കാര്യത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ അത്ര നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല എന്നാണ് ചില വിമർശനം

അവരുടെ കലയെ പ്രോത്സാഹിപ്പിച്ചത് പോലെ തന്നെ അവരുടെ രാഷ്ട്രീയത്തെ ഇകഴ്ത്തുകയും വേണമെന്നാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. ചാരിതാർ അറിയില്ല എങ്കിൽ   വെറും ഒരു ക്ഷേത്രം അല്ല അവിടെ വരുന്നതെന്നും ഒരു പള്ളി പൊളിച്ച വർഗ്ഗീയ ഹിന്ദുത്വയുടെ ആഘോഷം ആണ് അവിടെ നടക്കുന്നതെന്നും ചിത്രയോടും അവരെ പോലുള്ളവരോടും പറയേണ്ടിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ചർച്ചകൾ കടുത്തതോടെയാണ് ഗായകൻ ജി.വേണുഗോപാൽ ചിത്രയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തിൽ, ഭക്തി മാത്രമാണ് പ്രതിഫലിച്ചത് എന്നുമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. ഇത്രയും ഗാനങ്ങൾ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും വേണുഗോപാൽ ചോദിച്ചു. പിന്നാലെയാണ്, അത്ര നിഷ്ങ്കളങ്കമായി കാര്യങ്ങൾ നിസ്സാരവത്കരിക്കരുതെന്ന മറുവിമർശനവുമായി വേണുഗോപാലിനെതിരെയും ചർച്ച മുറുകിയത്.

സത്യത്തിൽ ചിത്ര ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അവരോട്  വെറുപ്പോടെയുള്ള  പ്രതികരണങ്ങൾ ഒഴിവാക്കണമെന്നുമെല്ലാം ആഹ്വാനങ്ങൾ നടത്തുന്നവർ ഇക്കാര്യം  ആദ്യം ആ ആവശ്യം പറയണ്ടത് ചിത്രയോടാണ്. ഒരു പാട്ടുകാരിയായ ചിത്ര   രാജ്യം കണ്ട ഏറ്റവും വലിയ ഒരു അനീതിയെയും അക്രമത്തെയും അതിന്റെ പിന്നിലുള്ള തീവ്രവർഗ്ഗീയതിയേയും നിസ്സാരവൽക്കരിക്കുകയും അതിനെ എല്ലാവര്ക്കും  സ്വീകാര്യമാക്കത്തക്കവിധമുള്ള ആഹ്വാനം നടത്തിയതിനോടുള്ള പ്രതികരണങ്ങളെയും വിമർശനങ്ങളെയുമാണ് കലുഷമായ പ്രതികരണങ്ങളെന്ന് ആരോപിക്കുന്നത്. നമ്മുടെ  രാജ്യത്തിന്റെ മതേതരമനസ്സിൽ ഏറ്റവും വലിയൊരു മുറിവ് ഉണ്ടാക്കിയിട്ട് ആണ്   മതവിശ്വാസികളായിട്ടുള്ളവരെല്ലാം യാതൊരെതിർപ്പുമില്ലാതെ ശ്രീരാമമന്ത്രം ജപിച്ചും  വിളക്ക് തെളിച്ചും അംഗീകരിക്കണമെന്ന് ആഹ്വാനാം ചെയ്യുന്നത്  ആ മതത്തിലുള്ള ഭുരിപക്ഷമായിട്ടുള്ള മതേതരജനതയെക്കൂടി കളിയാക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് ഈ  വിമർശനങ്ങളും എതിർപ്പുകളും സ്വാഭാവികം മാത്രമാന്. സത്യത്തിൽ ചിത്രക്കും ശോഭനയ്ക്കുമൊക്കെ എതിരെയുള്ള വിമശനങ്ങളും പ്രതികാരങ്ങളും ഒക്കെ  തങ്ങളുടെ ഉള്ളിലെ  ആധിയും ആശങ്ക ക ളും ഒക്കെയാണ് എന്നാണ് മനസിലാക്കേണ്ടത്. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത നടി ശോഭനയ്ക്കെതിരെ വിമർശനങ്ങളുയർന്നിരിന്നു. ശോഭനയ്ക്കെതിരായ ചർച്ചകൾ കെട്ടടങ്ങും മുമ്പേയാണ് കെ.എസ്.ചിത്രയും വിമർശനങ്ങളിൽ നിറയുന്നത്.

Sreekumar

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

4 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

17 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

32 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

40 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

42 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago