തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. താന്‍ മയോസൈറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണെന്ന് സമാന്ത വെളിപ്പെടുത്തിയ സമയത്തെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ മാത്രം മതി സാമന്തയുടെ പ്രേക്ഷകപ്രീതി എത്രത്തോളമെന്ന് അറിയാന്‍. സമാന്ത ഇപ്പോൾ സിനിമയ്ക്ക് ഇടവേള നൽകി ചികിത്സയുമായി മുന്നോട്ടു പോവുകയാണ്. പല ചിത്രങ്ങൾക്കും നൽകിയ പണം പോലും തിരികെ നൽകിയാണ് സമാന്ത ബ്രേക്ക് എടുത്തത്. ഇപ്പോൾ തന്റെ ചികിത്സയുടെ ഭാഗമായുള്ള മറ്റൊരു പ്രക്രിയയുമായി സമാന്ത ഇൻസ്റ്റഗ്രാമിൽ എത്തി. താന്‍ ഈയിടെ പരീക്ഷിച്ച ഒരു തെറാപ്പി സംബന്ധിച്ച വിവരം ആണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇത് സ്റ്റീവും ബാത്ത് അല്ലെ എന്നാരും ചോദിച്ചു പോകും.