Categories: Film News

ഇതും ചികിത്സയുടെ ഭാഗം; ക്രയോതെറാപ്പിയുമായി സമാന്ത

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. താന്‍ മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്ന് സമാന്ത വെളിപ്പെടുത്തിയ സമയത്തെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ മാത്രം മതി സാമന്തയുടെ പ്രേക്ഷകപ്രീതി എത്രത്തോളമെന്ന് അറിയാന്‍. സമാന്ത ഇപ്പോൾ  സിനിമയ്ക്ക് ഇടവേള നൽകി  ചികിത്സയുമായി മുന്നോട്ടു പോവുകയാണ്. പല ചിത്രങ്ങൾക്കും നൽകിയ പണം പോലും തിരികെ നൽകിയാണ് സമാന്ത ബ്രേക്ക് എടുത്തത്. ഇപ്പോൾ തന്റെ ചികിത്സയുടെ ഭാഗമായുള്ള മറ്റൊരു പ്രക്രിയയുമായി സമാന്ത ഇൻസ്റ്റഗ്രാമിൽ എത്തി.  താന്‍ ഈയിടെ പരീക്ഷിച്ച ഒരു തെറാപ്പി സംബന്ധിച്ച വിവരം ആണ്  ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇത് സ്റ്റീവും ബാത്ത് അല്ലെ  എന്നാരും ചോദിച്ചു പോകും.

അത് സാധാരണക്കാർക്ക് പോലും  താങ്ങാൻ പറ്റുന്ന ഒരു  സുഖചികിത്സാ രീതിയാണ്. പക്ഷെ  സമാന്ത ഇവിടെ നിൽക്കുന്നത് ആവിക്കുളിയുമായല്ല എന്നതാണ് വാസ്തവം. ക്രയോതെറാപ്പി എന്നറിയപ്പെടുന്ന രീതിയാണ് സാമന്ത പരീക്ഷിച്ചത്.  സെലിബ്രിറ്റികൾക്ക് ഏറെ പ്രിയപ്പെട്ട മാർഗമാണിത്. തെന്നിന്ത്യൻ താരങ്ങൾ പലരും ഇത് ചെയ്യുന്ന വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്.  വളരെ തണുത്ത ഊഷ്മാവ് ശരീരത്തിന് അനുഭവവേദ്യമാക്കുന്ന രീതിയാണ് ഈ തെറാപ്പിയുടേത്. ഐസ് പോലെ തണുത്ത വെള്ളത്തിൽ മുങ്ങി നിവരുന്ന വീഡിയോസ് പലപ്പോഴായി സോസ് മീഡിയയിൽ  വൈറലായിട്ടുണ്ട്.  മൈനസ് 150 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവ് ഒക്കെയാവും രോഗികള്‍ക്ക് പലപ്പോഴും ലഭ്യമാക്കുക. ഇതിലൂടെ രോഗപ്രതിരോധശേഷിയും രക്തചംക്രമണവും ഹോര്‍മോണ്‍ ഉത്പാദനവുമൊക്കെ കൂട്ടാനാവുമെന്നാണ് പറയപ്പെടുന്നത്. അതായത്  മനസിനും ശരീരത്തിനും, സർവോപരി തൊലിക്കും ആരോഗ്യദായകം തന്നെയാണ്.   ക്രയോതെറാപ്പി എടുക്കുന്ന തന്‍റെ ഒരു ലഘു വീഡിയോയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാമന്ത പങ്കുവച്ചിട്ടുണ്ട്.

സാധാരണയായി ഐസ് വെള്ളത്തിൽ മുങ്ങികുളിക്കുന്ന വീഡിയോ അന്ന് കണ്ടിട്ടുള്ളത് എങ്കിലും ഇവിടെ  ഐസ് വെള്ളത്തിൽ മുങ്ങുന്നതിനു പകരം ആധുനിക ഉപകരണത്തിന്റെ സഹായത്തോടെയാണ് സമാന്ത  ക്രയോതെറാപ്പി ചെയ്യുന്നത്.  റിക്കവറി എന്നും സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട് സാമന്ത. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ തൊട്ടടുത്ത സ്ലൈഡിൽ ഇതിന്റെ പ്രയോജനം എന്തെന്നും വിവരിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് താരം അനില്‍ കപൂറും ക്രയോതെറാപ്പി എടുക്കുന്ന തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളായ അനിമല്‍, ഫൈറ്റര്‍ എന്നിവയ്ക്കുവേണ്ടി ശരീരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് അനില്‍ കപൂര്‍ ക്രയോതെറാപ്പി നടത്തിയത്. അതേസമയം ഖുഷി എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡിയില്‍ വിജയ് ദേവരകൊണ്ട ആയിരുന്നു നായകന്‍. സെപ്റ്റംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം ആയില്ലെങ്കിലും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ല. എന്നാല്‍ സാമന്ത കേന്ദ്ര കഥാപാത്രമായി, ഈ വര്‍ഷം തന്നെ എത്തിയ ശാകുന്തളം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. തന്റെ അടുത്ത വെബ് സീരീസായ സിറ്റഡലിൻറെ റിലീസ് കാത്തിരിക്കുകയാണ് സമാന്ത ഇപ്പോൾ. അതെ സമയം സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. . സാമന്ത തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗചൈതന്യയുടെ പേരില്‍ ‘ചായ്’ എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു.ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ആര്‍ക്കൈവ് ചെയ്ത വിവാഹചിത്രങ്ങള്‍ സാമന്ത വീണ്ടും പങ്കുവച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രം എത്തിയതോടെ ഇരുവരും ഒന്നിക്കുകയാണെന്ന് വ്യക്തമായി കഴിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago