മിനിസ്ക്രീനിലും ബിഗ് സ്ക്രീനിവും സജീവമാണ് നടി ശ്രുതി ലക്ഷ്മി. നടി ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയാണ് ഇപ്പോൾ. ബിഗ് ബോസിൽ സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ടാസ്കിലാണ് സ്വന്തം കരിയറിലെ മറക്കാനാവാത്ത ഓർമ്മകൾ ശ്രുതി പങ്കുവച്ചിരിക്കുന്നത്. കമൽ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിൽ ഷംന കാസിം അവതരിപ്പിച്ച കഥാപാത്രം ആവേണ്ടത് ഞാനായിരുന്നു എന്ന് പറയുകയാണ് താരം.
മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ നായികയായി തീരുമാനിക്കപ്പെട്ടിരുന്നു പിന്നാട് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചാണ് നടി പറഞ്ഞത്. നിഴലുകൾ എന്ന സീരിയലിലൂടെയായിരുന്നു എന്റെ മിനിസ്ക്രീൻ അരങ്ങേറ്റം. ആ സീരിയലിലെ കഥാപാത്രത്തിന്റെ പേര് ലക്ഷ്മി എന്നായിരുന്നു. ശ്രുതി ജോസ് എന്ന പേര് മാറ്റി ശ്രുതി ലക്ഷ്മി എന്നാക്കിയത് ഷാജി അങ്കിൾ ആണ്. ബാലതാരം ആയിരിക്കെ തന്നെ വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി.
പിന്നീട് എനിക്ക് കമൽ സാറിൻെ ഒരു സിനിമയിലേക്ക് അഭിനയിക്കണമെന്ന് പറഞ്ഞിട്ട് ഞങ്ങൾ എറണാകുളത്ത് വന്നു. ആ ചിത്രത്തിലെ നായകനുമായി എന്നെ അഭിനയിപ്പിച്ച് നോക്കി. അഭിനയിക്കുമോ എന്ന് അറിയാനല്ലെന്നും മാച്ചിംഗ് നോക്കാനാണെന്നും കമൽ സാർ പറഞ്ഞിരുന്നു.അങ്ങനെ അത് ഫിക്സ് ആയി. എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് ഫോണിൽ വിളിച്ച് പറഞ്ഞു, സിനിമയിൽ നിന്ന് മാറി എന്ന്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയായിരുന്നു അത്. എനിക്ക് ആ സിനിമ മിസ് ആയപ്പോൾ ഭയങ്കര വിഷമം തോന്നി” എന്നാണ് ശ്രുതി പറഞ്ഞു
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…