ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ സ്ഥാപങ്ങളും അടച്ചു പൂട്ടിയിരിക്കുകയാണ്. ഈ സമയത്ത് ദുരിതത്തിൽ ആയത് തൊഴിലാളികൾ ആണ്, പല ഐടി സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ആകിയിട്ടുണ്ടെങ്കിലും അതിനു കഴിയാത്തത് നിരവധി ആളുകൾക്കു നമ്മുടെ രാജ്യത്ത് ഉണ്ട്.

ക്യൂബ്സ് ഇന്റർനാഷണൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. നന്തുവിന്റെ കുറിപ്പ് ഇങ്ങനെ

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം 21 ദിവസത്തെ ലോകം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങളുടെ ഒഴികെയുള്ള ഒരു സ്ഥാപനത്തിനും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ല. ആർക്കും ഈ സാഹചര്യത്തിൽ ജോലി ഇല്ല എന്നതു കൊണ്ടു തന്നെ പരമാവധി ബില്ലുകൾ, വാടകകൾ, നികുതി ഫയൽ ചെയ്യുവാനുള്ള തീയതികൾ എന്നിവ വരുന്ന മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്. എന്നാൽ ഇ.എം.ഐ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു സിവിൽ എൻജിനീയറുടെ ഫേസ്ബുക്ക് കുറിപ്പ് പ്രസക്തമാകുന്നത്.

‘ഇന്ത്യൻ പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും പോലെ താനും സന്തോഷിച്ചു എന്നും എന്നാൽ മാസാമാസം അടച്ചു കൊണ്ടിരുന്ന ഇ.എം.ഐ. താൻ ഓർത്തില്ല എന്നും കുറിപ്പിൽ പറയുന്നു. ‘വർക്ക് ഫ്രം ഹോം’ എന്ന ആശയമാണ് കോർപ്പറേറ്റ് സെക്ടറിൽ പ്രവർത്തിക്കുന്ന എല്ലാവരോടും പൊതുവേ നിർദ്ദേശിയ്ക്കപ്പെടുന്നത്. എന്നാൽ സിവിൽ എൻജിനീയർമാർക്ക് എന്ത് വർക്ക് ഫ്രം ഹോം? ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആണ് നന്ദു രാജീവ് പ്രവർത്തിക്കുന്നത്. ക്യൂബ്‌സ് ഇന്റർനാഷണൽ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിൽ ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നന്ദുവിനെ അമ്പരപ്പിച്ചുകൊണ്ട് ഫോണിലേക്ക് ആ സന്ദേശം എത്തുന്നത്. അടുത്ത മാസത്തേക്കുള്ള സാലറി ഈ മാസം തന്നെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിരിക്കുന്നു. കൂടെ ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയിൽ നിന്നും ഒരു സന്ദേശവും – “ഏതു പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. ഈ നാളുകൾ നിങ്ങൾ ഉചിതമായി വിനിയോഗിക്കും എന്ന് പ്രത്യാശിക്കുന്നു.’

പല സ്ഥാപനങ്ങളും അവരുടെ തൊഴിലാളികൾക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം മുൻകൂറായി നൽകിയിട്ടുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. അത്തരത്തിലുള്ള ഒരുപാട് സ്ഥാപനങ്ങൾക്ക് മാതൃകയായികൊണ്ടാണ് ക്യൂബ്സ് ഇന്റർനാഷണൽ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. വർക്ക് ഫ്രം ഹോം എന്ന ആശയം എല്ലാ തൊഴിലാളികൾക്കും പ്രാബല്യം ആകില്ല എന്നിരിക്കെ ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ കടമയാണ്. ഇവരുടെ മാതൃക പിൻപറ്റി മറ്റുള്ള കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്ക് സഹായഹസ്തം നീട്ടും എന്ന് പ്രത്യാശിക്കാം.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

4 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

4 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

4 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

4 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

6 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

7 hours ago