അക്ഷയ് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം കട്പുത്ലിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. റബ്ബാ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് സുഖ്വീന്ദര് സിംഗാണ്. സംഗീതം നല്‍കിയിരിക്കുന്നത് ഡോ. സിയൂസ്. വരികള്‍ എഴുതിയിരിക്കുന്നത് ഒമര്‍ മാലിക് ആണ്.
രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന കട്പുത്ലി പൂജ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആണ് ചിത്രം. ഹിമാചല്‍ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്.
അക്ഷയ് കുമാര്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കാസ്റ്റിംഗും ഉണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ ഗംഭീരമാക്കിയ മലയാളി നടന് സുജിത്ത് ശങ്കര്‍ ആണ് ചിത്രത്തില്‍ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്. ഇതിനകം തമിഴിലും അഭിനയിച്ചിട്ടുള്ള സുജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് കട്പുട്ലി. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തിലെ നായിക.
അസീം അറോറ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. സൗണ്ട് ഡിസൈനര്‍ ദിലീപ് സുബ്രഹ്മണ്യന്, ആക്ഷന്‍ ഡയറക്ടര്‍ പര്‍വേസ് ഷെയ്ഖ്. ചിത്രം സെപ്റ്റംബര്‍ 2 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…