Film News

പ്രവീണയുടെയും മകളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍!!!

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ദില്ലിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് (24) ആണ് പിടിയിലായത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഭാഗ്യരാജ് പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

2021 നവംബറിലും ഭാഗ്യരാജ് പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഭാഗ്യരാജ് വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ജാമ്യത്തില്‍ പോയ ശേഷവും ഇയാള്‍ വീണ്ടും കുറ്റകൃത്യം തുടര്‍ന്നു.

നടിയെ മാത്രമല്ല, പ്രവീണയുടെ മകളെയും ഭാഗ്യരാജ് ഇരയാക്കി. കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ തങ്ങളെ വേട്ടയാടുകയാണെന്ന് പ്രവീണ പരാതിയില്‍ ആരോപിച്ചിരുന്നു. പിന്നാലെയാണിപ്പോള്‍ സൈബര് പൊലിസ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

‘എന്റെയും വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, എന്റെ തലയും താഴേയ്ക്ക് വികൃത രൂപമാക്കി, വൃത്തികെട്ട രീതിയില്‍. വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയായിരുന്നു. അവന്‍ അത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണെന്നു പ്രവീണ വെളിപ്പെടുത്തിയിരുന്നു.

Anu