മകനെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി!! ‘പാല്‍പ്പായസം’ നായികയ്‌ക്കെതിരെ സൈബര്‍ ആക്രമണം

Follow Us :

ഭര്‍ത്താവിന്റെയും മകന്റെയും മരണത്തില്‍ പാല്‍പ്പായസം താരം ദിയ ഗൗഡയ്‌ക്കെതിരെ സൈബര്‍ ആക്രമണം. അഡല്‍ട്ട് കണ്ടന്റ് വെബ്‌സീരിസ് നിര്‍മാതാക്കളായ യെസ്മയുടെ ‘പാല്‍പ്പായസം’ സീരിസില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ടിരുന്നു ദിയ.

ദിയയുടെ ഭര്‍ത്താവ് ഷെരീഫിനെയും നാലു വയസുള്ള മകന്‍ അല്‍ഷിഫാഫിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഖദീജയെ വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങള്‍ ഷെരീഫ് അയച്ചുനല്‍കിയിരുന്നു. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ക്രൂരതയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം വാര്‍ത്തയായതോടെ ദിയയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് ആക്രമണം. യൂട്യൂബറും അഡല്‍റ്റ് വെബ് സീരിസുകളിലെ നായികയുമാണ് ദിയ.