പൊതിച്ചോര്‍ പോയി എന്ന് വച്ചിട്ട് ബിരിയാണി തിന്നാതിരിക്കണോ? ബ്രേക്കപ്പില്‍ പ്രതികരിച്ച് ഡെയ്സി ഡേവിഡ്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ഥിയായെത്തി ശ്രദ്ധേയയായ താരമാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഡെയ്‌സി. ഷോയില്‍ നിന്നിറങ്ങിയ ശേഷം ഡെയ്‌സി മറ്റ് മത്സരാര്‍ഥികളുമായി ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു.

ഇപ്പോഴിതാ ഡെയ്‌സി ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ ചാറ്റ് ആണ് വൈറലാകുന്നത്. ഞാന്‍ എന്റെ കാമുകനുമായി ബ്രേക്കപ്പായി. പക്ഷെ അവന്‍ പാച്ചപ്പ് ചെയ്യാന്‍ വരുന്നില്ല. ഞാന്‍ എന്ത് ചെയ്യണം? മോട്ടിവേഷന്‍ വേണം എന്നായിരുന്നു
ഒരാളുടെ കമന്റ്. ഇതിന് ഡെയ്‌സി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

പൊതിച്ചോര്‍ പോയി എന്ന് വച്ചിട്ട് ബിരിയാണി തിന്നാതിരിക്കണോ? ഇതില്‍ അഭിപ്രായം പറയാന്‍ പറ്റുന്ന ആളല്ല താന്‍ എന്നായിരുന്നു ഡെയ്‌സി മറുപടി നല്‍കിയിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു റി യൂണിയന്‍ പ്ലാന്‍ ചെയ്യുന്നത് എപ്പോഴാണ്? എന്നായിരുന്നു മറ്റൊരു ചോദ്യം. ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞു, ഉടനെ തന്നെ സീസണ്‍ 5 ആരംഭിക്കും. ഇനി എന്തിനാണ് റിയൂണിയനൊക്കെ എന്നാണ് ഡെയ്സി പറയുന്നത്.

നീ എപ്പോഴാണ് എന്നെ കാണാന്‍ വരുന്നതെന്ന് ഡെയ്സിയോട് നിമിഷ ചോദിക്കുന്നു. എനിക്കൊരു വിസ അയക്കൂ. ഞാന്‍ ദുബായിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍. ഇപ്പോള്‍ എനിക്ക് താമസിക്കാന്‍ ഒരു സ്ഥലമുണ്ടല്ലോ. ഇനി മുതല്‍ അവിടെ എത്തിയാല്‍ ബംബിള്‍ ഡേറ്റിന്റെ ആവശ്യമില്ലല്ലോ എന്നാണ് ഡെയ്സിയുടെ മറുപടി.

എന്ത് അടിപൊളിയാണ് നിങ്ങളുടെ ജീവിതം. നിങ്ങളില്‍ ഒരാളായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. സ്വാതന്ത്ര്യമുള്ള ജീവിതം, എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
ഞങ്ങളും സാധാരണ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിത പ്രശ്നങ്ങളുണ്ട്. ഞങ്ങള്‍ നിങ്ങളെ കാണിക്കാന്‍ ആഗ്രഹിക്കുന്നത് മാത്രമാണ് നിങ്ങള്‍ കാണുന്നത്. പക്ഷെ അതിന് അപ്പുറത്തും ഞങ്ങള്‍ക്കൊരു ജീവിതമുണ്ടെന്നാണ് ഡെയ്സി മറുപടിയായി പറയുന്നത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago