പോൺതാരമായെത്തിയ സണ്ണി ലിയോൺ ഇന്ന് ബോളിവുഡിൽ തിരക്കേറിയ താരമാണ്.2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും വെറും 2 മാസം മാത്രം പ്രായമുള്ള നിഷയെന്ന പെൺകുഞ്ഞിനെ ഇന്ത്യയിൽ നിന്ന് ദത്തടുക്കുന്നത്.ഇരുവരും ഒരിക്കൽ ഒരു അനാഥാലയത്തിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് പെൺകുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്.സണ്ണി ലിയോണിന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിപേരാണ് അന്ന് രംഗത്തെത്തിയത്.
മകളുടെ പിറന്നാൾ ദിനങ്ങൾ എല്ലായ്പ്പോഴും ആഘോഷമാക്കാറുള്ള സണ്ണി ലിയോണും ഡാനിയലും പിറന്നാൾ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മകൾ നിഷയുടെ പിറന്നാൾ ദിനത്തിൽ ഹൃദയംതൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡാനിയൽ വെബ്ബർമകളുടെ മനോഹരമായ ചിത്രത്തിനൊപ്പമാണ് ഡാനിയൽ കുറിപ്പ് പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെയാണ് ‘എല്ലാത്തിനും നന്ദി,ജന്മദിനാശംസകൾ.നിന്നോടുള്ള സ്നേഹത്തിന്റെ അളവ് വിവരിക്കാൻ വാക്കുകളില്ല.നീ ദെവത്തിൽ നിന്നുള്ള സമ്മാനമാണ്..” എന്നാണ് ഡാനിയൽ വെബ്ബർ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് നിഷയ്ക്ക് ആശംസകളുമായി എത്തിയത്. നിഷയെ കൂടാതെ നോഹ, ആഷർ എന്നീ രണ്ട് ആൺകുട്ടികളും ഇവർക്കുണ്ട്.വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞുങ്ങളാണ് ഇവർ.നിഷ തങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ച് പലതവണ സണ്ണി ലിയോൺ വാചാലയായിട്ടുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…