ബേസിലാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍…! ഏറ്റവും പുതിയ സിനിമയെ കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ജയ ജയ ജയ ജയ ഹേ’. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് ഈ സിനിമയെ കുറിച്ചും എന്താണ് തന്നെ ഈ ചിത്രത്തിലേക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം എന്നും ദര്‍ശന തുറന്ന് പറഞ്ഞത്. കഥ കേള്‍ക്കും മുന്‍പേ ഇഷ്ടപ്പെട്ടത് ഈ സിനിമയുടെ കാസ്റ്റിംഗ് ആണെന്ന് ദര്‍ശന പറയുന്നു.

ഈ കഥ ഫ്രഷ് കണ്ടന്റ് ആണെന്നും അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടുമെന്നും ദര്‍ശന ഉറപ്പ് പറയുന്നു. അതേസമയം, ചിത്രത്തില്‍ ബേസിലാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ താന്‍ വളരെ എക്‌സൈറ്റഡ് ആയെന്നാണ് നടി പറയുന്നത്. ഞാനും ബേസിലും ആണ് കോമ്പിനേഷന്‍ എന്ന് അറിഞ്ഞപ്പോള്‍, കഥകേള്‍ക്കുന്നതിനും മുന്‍പേ ഞാന്‍ എക്‌സൈറ്റഡ് ആയി. കഥ കേള്‍ക്കുന്നതും വ്യത്യസ്ത അനുഭവമായിരുന്നെന്നും ദര്‍ശന പറയുന്നു. നമ്മള്‍ കാണുന്ന എല്ലാവരും ജയ ആണ്. നമ്മള്‍, നമ്മുടെ വീട്ടില്‍ ഉള്ളവര്‍ എല്ലാം.

എന്നാല്‍ അതിനോടുള്ള സമീപനം വ്യത്യസ്തമാണെന്നും ദര്‍ശന അഭിപ്രായപ്പെട്ടു. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്.വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സിനിമയുടെ പോസ്റ്ററും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മാത്രമല്ല സിനിമയുടെ ‘ജയ ജയ ജയ ജയ ഹേ’ എന്ന് തുടങ്ങുന്ന ഗാനം റീല്‍സുകളിലും നിറയുകയാണ്. നിരവധിപ്പേരാണ് ഈ റീല്‍ ഏറ്റെടുത്ത് ചെയ്യുന്നത്.

ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസറില്‍ നിന്ന് മനസിലാകുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണിത്. ഒക്ടോബര്‍ 28ന് ചിത്രം തീയറ്ററുകളിലേക്ക് എത്തും.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago