രഹസ്യ വിവാഹത്തിന് ശേഷം തനിക്ക് സംഭവിച്ചത്; തുറന്നു പറഞ്ഞ് ‘സുമംഗലി ഭവ’ നായിക ദർശന ദാസ്

കറുത്തമുത്ത് എന്ന സീരിയലിൽ കൂടി ഏവർക്കും പരിചിതമായ നടിയാണ് ദർശന ദാസ്, ഏഷ്യാനെറ്റിലെ കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. നിരവധി സീരിയലുകൾ ദർശന ചെയ്തു, എങ്കിലും ദർശന പരിചിതമായത് കറുത്തമുത്തിൽ കൂടിയായിരുന്നു. പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയിൽ നായികയായി എത്തിയ ദർശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി.

 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ വർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്, ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ദര്ശനയുടെ വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നപ്പോഴാണ് നടി വിവാഹിതയായി എന്ന് എല്ലാവരും അറിഞ്ഞത്. പിന്നീട അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ദർശന ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്, നേരത്തെ വിവാഹിതയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത് എന്നൊക്കെ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു.

എന്നാൽ തന്റെ വിവാഹം താൻ എടുത്ത തീരുമാങ്ങളിൽ മികച്ച ഒന്നായിരുന്നു എന്ന് ദർശന വ്യക്തമാക്കുന്നു, പരസ്പരം മനസിലാക്കുന്ന എന്തും തുറന്ന് പറയാനും തെറ്റുകൾ തിരുത്താനും സ്വാതന്ത്ര്യം നൽകുന്ന, അതോടൊപ്പം വ്യക്തിത്വത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. അതിനാൽ തന്നെ വിവാഹ ജീവിതത്തിൽ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അത് തന്നെ.

വിവാഹശേഷം ദർശന അനൂപിന്റെ നാടായ തൊടുപുഴയിലേക്ക് എത്തിച്ചേർന്നു. അവിടെ എത്തിയപ്പോൾ എനിക്ക് ഭക്ഷണ കാര്യത്തിൽ ഒക്കെ നല്ല മാറ്റം ഉണ്ടായി, ആ സമയത്ത് അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി. എന്റെ അമ്മയെ പോലെ തന്നെയാണ് അനൂപിന്റെ അമ്മയും. എല്ലാവിധ സപ്പോർട്ടും എനിക്ക് തരും. വിവാഹം കഴിഞ്ഞ ശേഷം പോലും ഈ കുട്ടി വണ്ണം വച്ചില്ലല്ലോ എന്നുള്ളത് അമ്മയുടെ സ്ഥിരം പരാതിയാണ്.

വിവാഹ ശേഷം എന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഭർത്താവ് ആണ്. സീരിയലുകളിലേക്ക് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി അച്ഛനും അമ്മയുമായിരുന്നു കൂടെ വന്നിരുന്നത്. വിവാഹശേഷം ആ റോൾ ഭർത്താവ് ഏറ്റെടുത്തു. പലപ്പോഴും ആരാധകർ നല്ല അഭിപ്രായം പറയുന്ന വസ്ത്രങ്ങൾക്കും സ്റ്റൈലിനും പിന്നിൽ എന്റെ മിടുക്കല്ലെന്നും താരം പറയുന്നു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago