‘ഒരു പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ്, ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു’

സൂരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’യ്ക്ക് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എം മുകുന്ദന്റെ തിരക്കഥയില്‍ ഒരുങ്ങുയ ചിത്രം തിയേറ്ററില്‍ ശരാശരി പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ ഒടിടി യിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മനോരമ മാക്‌സില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. ജനാര്‍ദ്ദനന്‍, സ്വാസിക, നീന കുറുപ്പ്, സുനില്‍ സുഖദ, ദേവി അജിത് എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജയറാം ഒരു സമയത്ത് ചെയ്തിരുന്ന ഭാഗ്യദേവത, വെറുതേ അല്ല ഭാര്യ , തുടങ്ങിയ ചിത്രങ്ങളുടെ സുരാജ് വേര്‍ഷന്‍ എന്നാണ് ഈ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത് എന്നാണ് ദാസ് അഞ്ചലില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ…… ജയറാം ഒരു സമയത്ത് ചെയ്തിരുന്ന ഭാഗ്യദേവത, വെറുതേ അല്ല ഭാര്യ , തുടങ്ങിയ ചിത്രങ്ങളുടെ സുരാജ് വേര്‍ഷന്‍ എന്നാണ് ഈ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത്… അതുവരെ രണ്ട് ദിശയില്‍ പോയിരുന്ന ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാല്‍ പിന്നെ അടുത്തത് ഒരു അപകടം…… അതുറപ്പാണ്….. അതുകഴിഞ്ഞു അതുവരെ കോമാളി ആക്കിയ ഭര്‍ത്താവിനെ ബാലന്‍സ് ചെയ്യണം…..രോഗാവസ്ഥയില്‍ നിന്ന് തിരിച്ച് വരണമെങ്കില്‍ പിന്നെ ഭര്‍ത്താവിന്റെ സ്‌നേഹ ശുശ്രുക്ഷ അനിവാര്യമാണ്…….
ഒരു പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ്, നേരത്തെ പറഞ്ഞ സിനിമകളൊക്കെ ഇറങ്ങുന്നതിനു മുന്‍പ് ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു…..ആന്‍ അഗസ്റ്റിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി കൂടെ ഇതില്‍ ചേര്‍ക്കാവുന്നതാണെന്നും പറയുന്നു.

എം മുകുന്ദന്റെ തന്നെ പ്രശസ്ത നോവലായ ‘ഓട്ടോ റിക്ഷാക്കരന്റെ ഭാര്യ’ എന്ന കഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ സിനിമ. സൂരാജ്, ആന്‍ അഗസ്റ്റിന്‍ എന്നിവരെ കൂടാതെ കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുല്‍ നാസര്‍, ബേനസീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

എന്‍ അഴകപ്പന്‍ ആണ് ഛായാഗ്രഹണം. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം പകരുന്നത്. എഡിറ്റര്‍-അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂര്‍, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-നിസാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍- ഗീതാഞ്ജലി ഹരികുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍-വിബിന്‍ മാത്യു പുനലൂര്‍, റാഷിദ് ആനപ്പടി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Gargi

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago