ദയ അശ്വതിയ്ക്ക് എതിരെയുള്ള കേസ് ; കേസ് നൽകാനുള്ള കാരണമറിയിച്ച് അഭിരാമി

അതിനുള്ള മറുപടിയുമായി ഇപ്പോള്‍ അമൃതയുടെ സഹോദരിയും ഗായികയും യുട്യൂബറുമായ അഭിരാമി സുരേഷ് എത്തിയിരിക്കുകയാണ്. പുതിയ വീഡിയോയിലാണ് ദയ അശ്വതിക്ക് എതിരെ കേസ് കൊടുക്കാനുള്ള കാരണം അഭിരാമി വിശദീകരിച്ചത്.സെലിബ്രിറ്റികള്‍‌ക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത് സ്വഭാവികമാണ്. പലരും അവയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. എത്ര പ്രതികരിച്ചാലും ചിലരുടെ ചിന്താഗതികളി‍ല്‍ മാറ്റം വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പലരും പ്രതികരിക്കാൻ നില്‍ക്കാത്തത് എന്നതാണ് വാസ്തവം. അത്തരത്തില്‍ ഗായികയും സംഗീത സംവിധായികയുമെല്ലാമായ അമൃത സുരേഷ് സോഷ്യല്‍മീഡിയ ബുള്ളിയിങിന് നിരവധി തവണ ഇരയായ വ്യക്തിയാണ്. ഇത്തരത്തിൽ പെരുമാറുന്നവരോട് പ്രതികരിക്കാതെ മുന്നോട്ടുള്ള ജീവിതം നോക്കി പോവുകയായിരുന്നു അമൃത. എന്നാല്‍ മിണ്ടാതിരുന്നാലും വീണ്ടും തങ്ങളെ കുറിച്ച്‌ കഴമ്പില്ലാത്ത ആരോപണങ്ങല്‍ നടത്തി ചിലര്‍ ആനന്ദം കണ്ടെത്തുന്നതായി അമൃത സുരേഷ് മനസിലാക്കിയതോടെ ശക്തമായ രീതിയില്‍ പ്രതികരിക്കാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസര്‍ ദയ അശ്വതിക്കെതിരെ അമൃത സുരേഷ് കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ പോസ്റ്റ് വഴിയാണ് ഇക്കാര്യം താരം ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ എന്തുകൊണ്ടാണ് കേസ് ഫയല്‍ ചെയ്തത് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പലരും അത് കമന്റിലൂടെ ചോദിക്കുകയും ചെയ്തിരുന്നു. അതിനുള്ള മറുപടിയുമായി ഇപ്പോള്‍ അമൃതയുടെ സഹോദരിയും ഗായികയും യുട്യൂബറുമായ അഭിരാമി സുരേഷ് എത്തിയിരിക്കുകയാണ്. പുതിയ വീഡിയോയിലാണ് ദയ അശ്വതിക്ക് എതിരെ കേസ് കൊടുക്കാനുള്ള കാരണം അഭിരാമി വിശദീകരിച്ചത്.ബിഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി ഞങ്ങള്‍ക്ക് എതിരെ വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടു കൊണ്ടിരിക്കുകയാണ്. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി.’പിന്നീട് അമൃത ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചെല്ലാം വളരെ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല. ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്.

അതിന് മറുപടി കൊടുക്കാന്‍ താല്‍പര്യമില്ല. അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച വീഡിയോയുെടെ അടിസ്ഥാനത്തിലാണ്. അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു. കഷ്ടം എന്ന് പറഞ്ഞു കൊണ്ടുള്ളതാണ് അവരുടെ പുതിയ വീഡിയോ. വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു. ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ ഇത് പാടില്ലെന്ന് പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷെ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസിലാക്കാം. ഒരു എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ലെന്നാണ്’ കേസിന് ആസ്പദമായ സംഭവം വിശദീകരിച്ച്‌ അഭിരാമി പറഞ്ഞത്‌. ഇനിയും സഹിക്കാന്‍ പറ്റില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെ നിരന്തരം അപമാനിക്കുന്ന തരത്തില്‍ വീഡിയോ ഇടുന്ന ദയ അശ്വതിയോട് ഇതിലൂടെ മാത്രമെ പ്രതികരിക്കാന്‍ സാധിയ്ക്കുകയുള്ളൂ. ഇനി മൗനം പാലിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കേസ് കൊടുത്തതായി അറിയിച്ച്‌ അമൃത സുരേഷ് കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ്.കൂടാതെ തന്റെ ചിത്രം ഉപയോഗപ്പെടുത്തി വ്യാജ വാര്‍ത്ത കൊടുത്ത ഒരു യുട്യൂബ് ചാനലിന് എതിരെയും അമൃത പരാതി നല്‍കിയിട്ടുണ്ട്. മിസ്റ്ററി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയാണ് അമൃതയുടെ പരാതി.ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അന്യഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരണപ്പെട്ടവാര്‍ത്ത കൊടുത്തപ്പോള്‍ തെറ്റിദ്ധരിപ്പിക്കാനും കൂടുതല്‍ പ്രേക്ഷകരെ ലഭിക്കാനുമായി തന്റെയും അമൃത എന്ന പേരുള്ള മറ്റ് ചില പ്രശസ്തരുടെയും കരയുന്ന ചിത്രം ഉപയോഗിച്ചുവെന്നാണ് അമൃത പരാതിയില്‍ പറഞ്ഞത്.

Aswathy

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago