ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ആരാധകർ ഏറെയാണ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്.
പരിപാടിയുടെ കഴിഞ്ഞ സീസണിൽ പങ്കെടുത്ത മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ആശയങ്ങളും എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ദയ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ താരം സീസൺ 3 മത്സരാർത്ഥിയായ നോബിക്കെതിരെ ലൈവിൽ എത്തി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. നോബി ബിഗ് ബോസ്സിലെ ഒരു ശക്തമായ മത്സരാർത്ഥി അല്ല എന്നും പിന്നെ നോബിയെ എന്തിനാണ് ഇങ്ങനെ ബിഗ് ബോസ്സിൽ നിർത്തിയിരിക്കുന്നത് എന്നുമാണ് ദയലൈവിൽ എത്തി ചോദിച്ചിരിക്കുന്നത്. നോബിയേക്കാൾ ആക്റ്റീവ് ആയ പല മത്സരാര്ഥികളും പരുപാടിയിൽ നിന്ന് പുറത്ത് പോകുമ്പോഴും നോബി സേഫ് ആയി തന്നെ പരുപാടിയിൽ തുടരുന്നുണ്ടെന്നും എന്ത് കാര്യത്തിന് വേണ്ടിയാണ് നോബിയെ പോലെ ഒരു മത്സരാർത്ഥിയെ ബിഗ് ബോസ് ഹൗസ് ഇങ്ങനെ സേഫ് ആക്കിയിരിക്കുന്നത് എന്നുമാണ് ദയ ചോദിച്ചിരിക്കുന്നത്.
നിരവധി പേരാണ് ദയയുടെ ലൈവിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്. നോബി ആരാധകർ ശക്തമായ ഭാഷയിൽ തന്നെ ദയയ്ക്ക് മറുപടി നൽകി. ദയയെ പിന്തുണച്ച് കൊണ്ടും ആളുകൾ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ എല്ലാ ടാസ്ക്കിലും സജീവമായ പല മത്സരാര്ഥികളും ഓരോ ആഴ്ചയിലും പുറത്ത് പോകുമ്പോഴും സജീവമല്ലാത്ത നോബിയെ ബിഗ് ബോസ് സേഫ് ആകുകയാണെന്നും ആളുകൾ പറയുന്നുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…