ഈ ചെറുക്കന്റെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ട്, കമെന്റിന് മാസ്സ് മറുപടിയുമായി ദയ അശ്വതി!

ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. ശക്തമായ പിന്തുണയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. പരുപാടിയിൽ വെച്ച് തന്റെ ജീവിതാനുഭവം താരം തുറന്ന് പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പതിനാറാമത്തെ വയസ്സിൽ തന്റെ കല്യാണം കഴിഞ്ഞുവെന്നും എന്നാൽ 22 വയസ്സ് മുതൽ ഭർത്താവുമായി വേർപിരിഞ്ഞു ഒറ്റയ്ക്കാണ് ജീവിച്ചത് എന്നും രണ്ടു മക്കൾ ഭർത്താവിന്റെ കൂടെ ആണെന്നും ഒക്കെയായിരുന്നു താരം പരുപാടിയിൽ പറഞ്ഞത്. നിരവധി പ്രേക്ഷക പിന്തുണയും താരത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം ദയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചതും. ദയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞ കാര്യം ആരാധകർ പോലും അറിഞ്ഞത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം പുറത്ത് വന്നതിനു ശേഷം നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായത്. അതിനെല്ലാം കൃത്യമായ മറുപടിയും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭർത്താവിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രത്തിന് വന്ന ഒരു കമെന്റും അതിനു ദയ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്ന ഒരു പെൺകുട്ടിയുടെ ചോദ്യത്തിന് ആണ് ദയ തക്ക മറുപടി നൽകിയത്. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’  എന്നുമാണ് ദയ നൽകിയ മറുപടി. ഇതോടെ കമെന്റ് ചെയ്ത പെൺകുട്ടിയുടെ പൊടി പോലും പിന്നെ അവിടെ കണ്ടില്ല.

രണ്ടാമത് വിവാഹം കഴിഞ്ഞപ്പോൾ പല തരത്തിലുള്ള കുറ്റപെടുത്തൽ ആണ് ദയയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ അതിനൊക്കെ തക്ക മറുപടിയും ദയ തന്നെ നൽകിയിരുന്നു. ആദ്യ ഭർത്താവ് ഉപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷമാണ് താൻ രണ്ടാമത് ഒരു വിവാഹത്തെ പറ്റി ചിന്തിച്ചത് എന്നും തനിക്ക് സഹായത്തിന് ആരും ഇല്ലാതെ ആയപ്പോൾ ആണ് താൻ വീണ്ടും വിവാഹം കഴിച്ചതെന്നും ഈ കുറ്റപ്പെടുത്തുന്നവർ ആരും ഒരിക്കൽ പോലും എനിക്ക് ഒരു നേരത്തെ ചിലവിന് തന്നവർ അല്ല എന്നും ദയ പ്രതികരിച്ചിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

36 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

44 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

50 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

58 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago