‘വെറും ശരീരം കാണിക്കല്‍ മാത്രം’; വിമർശനത്തിന്‌ മറുപടി നൽകി ദയ സുജിത്ത്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും മഞ്ജു പിളള സ്വന്തമായൊരു ഇടം കണ്ടെത്തിയ നടി കൂടിയാണ് മഞ്ജു പിള്ള. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് മഞ്ജു പിള്ള. ഹോം എന്ന ദേശീയ പുരസ്‌കാരമടക്കം നേടിയ സിനിമയിലെ പ്രകടനത്തിലൂടെ പോയ വര്‍ഷം കയ്യടി നേടിയിരുന്നു മഞ്ജു പിള്ള. അതേസമയം തന്നെ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി എന്ന കോമഡി ഷോയിലെ വിധി കര്‍ത്താവായി മിനി സ്‌ക്രീനിലും മഞ്ജു നിറഞ്ഞു നില്‍ക്കുന്നു. മഞ്ജുവിന്റെ മകള്‍ ദയ സുജിത്തും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദയ. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ദയ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ദയയുടെ ഫോട്ടോഷൂട്ടുകള്‍. വിദേശത്ത് പഠിച്ചു കൊണ്ടിരിക്കുന്ന ദയ അധികം വൈകാതെ അമ്മയുടേയും അച്ഛന്റേയും പാതയിലൂടെ സിനിമയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുമ്പോള്‍ മിക്കവരേയും പോലെ കയ്യടികള്‍ മാത്രമല്ല വിമര്‍ശനങ്ങളും അധിക്ഷേപവുമെല്ലാം ദയയും നേരിടാറുണ്ട്. ദയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും നിറവുമെല്ലാം അധിക്ഷേപിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്നെ അപമാനിച്ചൊരാള്‍ക്ക് ദയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

തന്റെ ഫോട്ടോയ്ക്ക് ലഭിച്ചൊരു കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും പങ്കുവച്ചിരിക്കുകയാണ് ദയ. എന്തൊക്കെ ആയിട്ടെന്താ നിന്റെ മുഖം സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ എന്നായിരുന്നു താരപുത്രിയെ അപമാനിക്കുന്ന കമന്റ്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ് എന്നായിരുന്നു ദയയുടെ മറുപടി. അതേസമയം, ദയ ഇപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ്. നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയും മകളും മനസ് തുറന്നിരുന്നു. നന്മ ചെയ്യുക, വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍ ബഹുമാനത്തോടെ എഴുന്നേറ്റു നില്‍ക്കുക, അവരോട് രണ്ട് നല്ല വാക്കു പറയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും.

മുതിര്‍ന്നവരെ ധിക്കരിക്കുന്നതും സഹിക്കാനാകില്ല. സ്നേഹം മനസില്‍ വേണം. സ്നേഹമുണ്ടെങ്കില്‍ ബഹുമാനം താനേ വരും. ഇക്കാര്യങ്ങളിലൊക്കെ ജാനി മിടുക്കിയാണ്. നൂറില്‍ നൂറ് മാര്‍ക്കും കൊടുക്കാമെന്നാണ് മകളെക്കുറിച്ച് മഞ്ജു പറഞ്ഞത്. ലൈഫ്സ്‌റ്റൈലും വസ്ത്രധാരണവുമൊക്കെ ഓരോരുത്തരുടെ ചോയ്സാണ്. അതിലൊന്നും നിര്‍ബന്ധിക്കാറില്ലെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. അതേസമയം, മകളുടെ ഡ്രസ് സെന്‍സ് കണ്ടാണ് ഞാന്‍ പഠിക്കുന്നതെന്നും മഞ്ജു പറഞ്ഞു. ഈയിടെ ആദ്യമായി റാംപ് വാക്ക് ചെയ്തപ്പോള്‍ ടിപ്സ് തന്നതും ജാനിയാണെന്നും മഞ്ജു പറയുന്നു.അതേസമയം, ബിക്കിനി ചിത്രങ്ങളെക്കുറിച്ചും ദയ സംസാരിക്കുന്നുണ്ട്. കുറച്ചുനാള്‍ മുന്‍പ് ഇറ്റിലയിലെ ബീച്ചില്‍ ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തി. ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇടും മുമ്പ് അമ്മയ്ക്ക് അയച്ചു. രണ്ട് മൂന്ന് വട്ടം ആലോചിച്ചിട്ട് വേണം പോസ്റ്റ് ചെയ്യാന്‍ എന്നായിരുന്നു മറുപടിയെന്നാണ് ദയ പറഞ്ഞത്. പോസ്റ്റ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നീ തന്നെ ഫെയ്സ് ചെയ്യണം. എന്ന് അച്ഛനും പറഞ്ഞു. ആ മുന്നറിയിപ്പിന്റെ അര്‍ത്ഥം പിന്നാലെ മനസിലായെന്നാണ് ദയ പറഞ്ഞത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago