നെടുമ്പാശേരി വിമാനത്താവളത്തിലെ പകൽ സമയത്തെ സർവീസ് റദ്ദ് ചെയ്തു..

റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്.  നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. സമയം പുനഃക്രമീകരിച്ചതിനാല്‍ രാവിലെയും വൈകിട്ടും ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ 24 മണിക്കൂർ പ്രവർത്തന സമയം ഇന്ന് മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. റണ്‍വെയുടെ പ്രതലം

പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനഃക്രമീകരിച്ചത്. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവെ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചിട്ടുള്ളതിനാൽ 5 വിമാന സർവീസുകൾ മാത്രമാണ് റദ്ദ് ചെയ്തത്. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്.

അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവീസുകളും റദ്ദാക്കി. ചെക്ക് ഇന്‍ സമയവും വര്‍ധിപ്പിച്ചു. ആഭ്യന്തര യാത്രക്കാർക്ക്

ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ചെക്ക് ഇന്‍ ചെയ്യാം. റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർ ഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തിൽ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. 150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.1999-ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തിൽ 2009-ൽ ആണ് ആദ്യ റൺവെ റീ-സർഫസിങ് നടത്തിയത്.

Krithika Kannan