ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ‘ഡിയര്‍ ഫ്രണ്ട്’ നാളെ തിയ്യേറ്ററുകളിലേക്ക്. നടനും സംവിധായകനുമായ വിനീത് കുമാര്‍ ആണ് ചിത്രം ഒരുക്കുന്നത്. ‘പട’യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന് അര്ജുന് രാധാകൃഷ്ണനും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റേതായി മുന്‍പ് പുറത്ത് വന്ന ട്രെയ്ലര് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഞ്ച് സുഹൃത്തുക്കളുടെ കഥയും അവര്‍ക്കിടയില്‍ സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്, അര്ജുന് ലാല്‍ തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂര്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍.
ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെയും ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഷറഫു, സുഹാസ്, അര്ജുന് ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് ദീപു ജോസഫ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രം വിനീത് സംവിധാനം ചെയ്തിട്ടുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…